2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം...എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ..പി.ആർ ശ്രീജേഷ്, നടി ശോഭന, എന്നിവർക്ക് പത്മഭൂഷൺ..മുൻ ഫുട്‌ബോൾ താരം ഐ.എം വിജയന് പത്മശ്രീയും ലഭിച്ചു...

2025 ലെ പത്മ പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചു. മുൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ, ഗായിക കെ. ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീയും ലഭിച്ചു.76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പത്മ പുര്‌സ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
എം.ടി വാസുദേവൻ നായർ ഉൾപ്പെടെ ഏഴ് പേരാണ് പത്മ വിഭൂഷണ് അർഹരായത്. സാഹിത്യ, വിഭ്യാഭ്യാസ രംഗത്ത് എംടിക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.19 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. ആരോഗ്യരംഗത്ത് ജോസ് ചാക്കോ പെരിയപ്പുറം, കായിക രംഗത്ത് പി.ആർ ശ്രീജേഷ് എന്നിവരാണ് മലയാളത്തിന്റെ അഭിമാനമായത്. മലയാളികളുടെ പ്രിയനടി ശോഭനയ്‌ക്കും പത്മഭൂഷൺ ലഭിച്ചെങ്കിലും തമിഴ്‌നാട് സർക്കാരാണ് ശോഭനയുടെ പേര് നിർദ്ദേശിച്ചത്. നടൻ അജിത്, ആന്ധ്രയിൽ നിന്നും നന്ദമൂരി ബാലകൃഷ്ണ, ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ,സാമൂഹ്യ സേവനത്തിന് സാധ്വി ഋതംബര, ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി (മരണാനന്തര ബഹുമതി) തുടങ്ങിയവർക്കും പത്മഭൂഷൺ ലഭിച്ചു.
വിവിധ രംഗങ്ങളിലെ പ്രഗൽഭ വ്യക്തിത്വങ്ങളായ 113 പേർക്കാണ് പത്മശ്രീ ലഭിച്ചത്. കായികരംഗത്തെ സംഭാവനകൾക്കാണ് ഐ.എം വിജയന് ബഹുമതി ലഭിച്ചത്. ഗായിക കെ. ഓമനക്കുട്ടിയമ്മയെ കലാരംഗത്തെ പ്രവർത്തനമാണ് പത്മശ്രീക്ക് അർഹയാക്കിയത്. ക്രിക്കറ്റ് താരമായിരുന്ന ആർ. അശ്വിൻ, ഗായിക ബാട്ടുൽ ബീഗം, പാരാ അത്‌ലറ്റ് ഹർവീന്ദർ സിങ്, തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതജ്ഞൻ വേലു ആശാൻ തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്.
സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിന്‍, ഗായകൻ അർജിത് സിങ് എന്നിവർക്കു പത്മശ്രീയും ലഭിച്ചു.
https://www.facebook.com/Malayalivartha