ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...

കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കേരി താലൂക്കില്‍ അരേക്കാട് ഗ്രാമത്തിലെ കെ.എന്‍. രഘുവാണ് (38) മരിച്ചത്. ആശുപത്രി വളപ്പിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണ സ്ഥലത്തെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്താനായത്.
ഈ മാസം എട്ടിന് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് രഘുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 11 ന് പുലര്‍ച്ചെ അഞ്ചോടെ ആശുപത്രിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മാതാവിനോട് 200 രൂപ വാങ്ങിയതായും അടുത്തുള്ള ഹോട്ടലില്‍ നിന്ന് കാപ്പിയും പ്രഭാതഭക്ഷണവും കഴിക്കാന്‍ പുറത്തേക്ക് പോകുകയാണെന്ന് പറഞ്ഞതായും മാതാവ് പൊലീസിന് മൊഴിനല്‍കി. എന്നാല്‍ തിരിച്ചെത്തിയില്ല.
രഘുവിന്റെ തിരോധാനത്തില്‍ ഭാര്യ രാജേശ്വരി മടിക്കേരി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിവരവേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
"
https://www.facebook.com/Malayalivartha