ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

നാലുദിവസത്തോളമായി ഒരു ഇന്ത്യൻ സൈനികനെ കാണാതായിട്ട് . ഇതുവരെയായിട്ടും ഒരു വിവരവും കിട്ടിയിട്ടില്ല . ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഗുരുവായൂർ സ്വദേശിയെ യുപിയിലെ ബറേലിക്ക് സമീപം ട്രെയിൻ യാത്രയ്ക്കിടെ കാണാതായതായി പരാതി.താമരയൂർ കൊങ്ങണം വീട്ടിൽ ഗഫൂറിന്റെയും ഫൗസിയയുടെയും മകൻ ഫർസീനെ (28) ആണ് കാണാതായത്.
പുണെയിലെ ജോലി സ്ഥലത്തു നിന്നു പരിശീലനത്തിനായി കഴിഞ്ഞ 9ന് ബസ് മാർഗം ബാന്ദ്രയിൽ എത്തി അവിടെ നിന്ന് 10ന് 22975 നമ്പർ റാംനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ബറേലിക്ക് പുറപ്പെട്ടതായിരുന്നു.10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല. ബറേലിക്ക് രണ്ടു സ്റ്റേഷൻ മുൻപുള്ള ഇസ്സത്ത് നഗറിലെത്തിയതു വരെയുള്ള വിവരം ലഭ്യമാണ്.5 വർഷം മുൻപാണ് ഫർസീൻ ആർമിയിൽ ജോലിക്ക് ചേർന്നത്. 3 മാസം മുൻപ് നാട്ടിൽ വന്നു പോയിരുന്നു. ഭാര്യ സെറീന പൊലീസിലും ആർമി ഉന്നത ഉദ്യോഗസ്ഥർക്കും സുരേഷ് ഗോപി എംപി,
എൻ.കെ.അക്ബർ എംഎൽഎ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഫർസീന്റെ ബന്ധുക്കൾ ഇന്നലെ ബറേലിക്ക് പുറപ്പെട്ടിട്ടുണ്ട്.അതെ സമയം ഇന്ന് വന്നിട്ടുള്ള ചില റിപോർട്ടുകൾ പ്രകാരം , സൈനികന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഈ മാസം പതിനൊന്നാം തീയതി പുലർച്ചെ 5.03 ന് ഇസാത്ത് നഗർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറയിലാണ് സൈനികന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. ഗുരുവായൂർ കാണിപ്പയ്യൂർ സ്വദേശിയായ ഫർസീൻ ഗഫൂറിനെ കാണാതായെന്ന് കാണിച്ച്
ബന്ധുക്കൾ ഗുരുവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പുലർച്ചെ, ട്രെയിനിൽ വെച്ചാണ് ഫർസീനെ കാണാതാവുകയായിരുന്നു. ഫർസീനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു..
https://www.facebook.com/Malayalivartha