എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാര്‍ഡ് ജേതാവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി' എന്ന പുസ്തകം തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്.
സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു. അവണൂര്‍ പഞ്ചായത്തിലെ എസ്സി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: അവണൂര്‍ മണിത്തറ കാങ്കില്‍വീട്ടില്‍ രാജു. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha

























