എസ്എസ്എല്‍സി ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ചോര്‍ന്നു

ചൊവാഴ്ച ആരംഭിച്ച എസ്എസ്എല്‍സി ഐടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയര്‍ ചോര്‍ന്നു. സജ്ജമാക്കുന്ന ഘട്ടത്തില്‍തന്നെ പരീക്ഷാച്ചുമതലയിലുണ്ടായിരുന്നവര്‍ സോഫ്റ്റുവെയര്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പെന്‍െ്രെഡവിലും ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നു. വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികളിലും അധ്യാപകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്‍ ചോര്‍ത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. പയ്യന്നൂര്‍ നഗരത്തിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ചോര്‍ത്തിയ ചോദ്യപ്പേപ്പര്‍ ലഭിച്ചത്. വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗ് ഇന്‍ചെയ്താണ് ചോദ്യങ്ങള്‍ പെന്‍െ്രെഡവിലേക്ക് പകര്‍ത്തിയത്. വിവിധ സെറ്റ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഒമ്പത് വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗ് ഇന്‍ ചെയ്താണ് ചോദ്യപേപ്പര്‍കൂട്ടത്തോടെ ചോര്‍ത്തിയത്. ഒമ്പത് രജിസ്റ്റര്‍ നമ്പറുകളില്‍ പ്രവേശിച്ച് ചോദ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മറ്റൊരു വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തായത്. സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളിലും സമാനമായി സോഫ്റ്റ് വെയര്‍ ചോര്‍ന്നതായി വിവരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha