ഗുരുവായൂര്‍ ആനയോട്ടം നാളെ, ജേതാവാകുന്ന ആനയായിരിക്കും ഉത്സവത്തിന്റെ എല്ലാ ദിവസവും തിടമ്പേറ്റുക

ഗുരുവായൂരിലെ ആനയോട്ട മത്സരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ 27 ആനകള്‍ പങ്കെടുക്കും. വിദഗ്ധസമിതി നിശ്ചയിച്ച അഞ്ച് ആനകളാകും മുന്‍നിരയില്‍ ഓടുക. മഞ്ജുളാല്‍ പരിസരത്തുനിന്ന് ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടന്നെത്തുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. നിശ്ചയിക്കപ്പെട്ട ആനപ്പാപ്പാന്മാര്‍ക്കു മാത്രമേ ആനയോട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. പത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ക്ഷേത്രസന്നിധിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യം ക്ഷേത്രത്തിനുള്ളില്‍ കടക്കുന്ന മൂന്ന് ആനകളെക്കൊണ്ട് ഏഴുതവണ പ്രദക്ഷിണം നടത്തിയാണ് ചടങ്ങ് പൂര്‍ത്തീകരിക്കുക. ആനയോട്ടത്തില്‍ ജേതാവാകുന്ന ആനയാണ് ഉത്സവത്തിന്റെ എല്ലാദിവസവും തിടമ്പേറ്റുക. പത്തുദിവസം നീളുന്ന ഉത്സവത്തിന് നാളെ രാത്രി 8.30 നു കൊടിയേറും. ക്ഷേത്രത്തിലെ കലശച്ചടങ്ങുകള്‍ ബ്രഹ്മകലശാഭിഷേകത്തോടെ ഇന്ന് സമാപിക്കും. മാര്‍ച്ച് 21ന് ഉത്‌സവം കൊടിയിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha