എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍

എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. തെങ്കാശി സ്വദേശി ചന്ദ്രകുമാറാ(23)ണു പിടിയിലായത്. പത്തനാപുരം കല്ലുംകടവ് ജനതാ ബജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പത്തനാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ആഴ്ചകള്‍ക്ക് മുന്‍പ് കെട്ടിടനിര്‍മാണ ജോലികള്‍ക്കായാണ് ഇയാള്‍ പത്തനാപുരത്ത് എത്തിയത്. കല്ലുംകടവിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. എ.ടി.എം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണു മോഷണശ്രമം ശ്രദ്ധയില്‍പെട്ടത്. പ്രതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. പത്തനാപുരം സി.ഐ സ്റ്റുവര്‍ട്ട് കീലര്‍, എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha