കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് ബംഗാളി യുവാവ് തുണയായി

കിണറ്റിനുള്ളില്‍ വീണ പിഞ്ചുകുഞ്ഞിന് ബംഗാളി യുവാവ് തുണയായി മാറി. ചെട്ടിക്കുളങ്ങര ഈരേഴ് വടക്ക് പാലാഴിയില്‍ ശ്രീദത്ത് എന്ന ഒന്നര വയസ്സുകാരനെ ആയിരുന്നു ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന്‍ (38) രക്ഷിച്ചത്.
ജേഷ്ഠനും ആറുവയസ്സുകാരനുമായ ശ്രീധറിനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറിന് സമീപം അടുക്കിവെച്ചിരുന്ന ഓടില്‍ കയറി കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് വീട് നിര്‍മ്മാണ ജോലിയിലായിരുന്ന സഫര്‍ പെട്ടെന്ന് ഓടിവരികയും കിണറ്റില്‍ ചാടി കുഞ്ഞിനെ എടുക്കുകയുമായിരുന്നു.
ശ്രീധറിന്റെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും പകച്ചു നില്‍ക്കുമ്പോഴാണ് സഫര്‍ അവസരോചിതമായി ഇടപെട്ടത്. സമീപത്തെ വീട്ടില്‍ ടൈല്‍ പണിക്കായി എത്തിയതായിരുന്നു സഫര്‍. നിലവിളിയും ബഹളവും കേട്ടെത്തിയ ഇയാള്‍ കിണറ്റില്‍ ഇറങ്ങുകയും മുങ്ങിത്താണു കൊണ്ടിരുന്ന കുഞ്ഞിനെ കോരിയെടുക്കുകയും ചെയ്തു.
കുഞ്ഞിന് സഫര്‍ തന്നെ പ്രാഥമിക ശുശ്രൂഷ നടത്തി. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഘടം വിദ്വാന്‍ റാം ഗോപാലിന്റെയം ശ്രീകലയുടേയും ഇളയമകനാണ് ശ്രീദത്ത്. കുഞ്ഞിനെ സ്വജീവന്‍ പണം വെച്ച് രക്ഷപ്പെടുത്തിയ സഫറിനെ നാട്ടുകാര്‍ അന്വേഷിച്ചു കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha