കാമുകിയെ കാണാനെത്തിയ കാമുകന്‍ കാമുകിയുടെ അമ്മയെ അപമാനിച്ചു കടന്നു

കാമുകിയെ രഹസ്യമായി കാണാനെത്തിയ കാമുകന്‍ പിടിയിലാകുമെന്ന ഘട്ടത്തില്‍ കാമുകിയുടെ അമ്മയെ വസ്ത്രാക്ഷേപം നടത്തി രക്ഷപെട്ടു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കാമുകിയുടെ അമ്മയുടെ പരാതിയില്‍ പഴയിടത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കടുത്തുരുത്തിയിലുള്ള കാട്ടാമ്പാക്കിലെ വീട്ടിലാണ് സംഭവം നടന്നത്.
യുവാവും പ്രദേശവാസിയായ യുവതിയുമായി നാളുകളായി അടുപ്പത്തിലായിരുന്നു. കാമുകിയുടെ വീട്ടിലെത്തി വിവാഹം ചെയ്ത് തരണമെന്ന് ഇയാള്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു.
എന്നാലും യുവതിയും യുവാവും തമ്മിലുള്ള ബന്ധം നിലനിന്ന് പോന്നു. കഴിഞ്ഞ ദിവസം കാമുകിയുടെ വീട്ടില്‍ രാത്രിയില്‍ അരവിന്ദ് എത്തി ഇരുവരും സംസാരിക്കുന്നത് യുവതിയുടെ അമ്മ കണ്ടു. അമ്മ ബഹളം വച്ചതോടെ കാമുകന്‍ കാമുകിയുടെ മാതാവിന്റെ വസ്ത്രം വലിച്ചു കീറിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha