ഒരു നിമിഷം നില്‍ക്കൂ.. ശ്രദ്ധിക്കൂ...കിണറ്റിലിറങ്ങുമ്പോള്‍ സൂക്ഷിക്കൂ വിലപ്പെട്ട ജീവന്‍ രക്ഷിക്കൂ

ഓര്‍ക്കാപ്പുറത്ത് മരണം തട്ടിയെടുത്ത ഉറ്റ സുഹൃത്തുക്കളായ പ്രകാശും രാജീവും യാത്രയാകുമ്പോള്‍ ഒറ്റപ്പെടലിലാകുന്നത് രണ്ടു കുടുംബങ്ങളാണ്. ഇരുവരും കുടുംബത്തിന്റെ അത്താണികളാണ്. പ്രകാശ് കുറച്ചുദിവസം മുമ്പാണ് മസ്‌ക്കറ്റില്‍ നിന്നും എത്തിയത്. ആറ്റിങ്ങലില്‍ കിണറ്റില്‍ അകപ്പെട്ട ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ഇരുവരും മരിക്കുകയായിരുന്നു. ആട്ടിന്‍ കുട്ടിയും ചത്തു. നിമിഷനേരം കൊണ്ട് ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു കിണറ്റില്‍.
മിക്കവര്‍ക്കും അറിയാമെങ്കിലും ആരും ചെയ്യാത്ത ചെറിയ ടെക്കിനിക്കുകൊണ്ട് കിണറ്റിലെ ഓക്‌സിജന്റെ സാന്നിധ്യമറിയാമെന്ന് ഫയര്‍ ഫോഴ്‌സ്.
വേനല്‍ കനത്തു, കിണറ്റിലിറങ്ങുംമുന്‍പു മതിയായ സുരക്ഷ ഉറപ്പാക്കണമെന്നു ഫയര്‍ ഫോഴ്‌സ്. ഒരു മെഴുകുതിരി വെട്ടം മാത്രം മതിയാകും ജീവന്‍ രക്ഷിക്കാന്‍. കിണറുകളില്‍ കപ്പിയും കയറിനും പകരം പമ്പുകള്‍ വ്യാപകമായതോടെ കിണറുകള്‍ക്കുളളില്‍ നിറഞ്ഞുനില്‍ക്കുന്നതു വിഷവാതകമെന്നു ഫയര്‍ഫോഴ്‌സ്. കഷ്ടിച്ചു 11 അടിമാത്രം താഴ്ചയുള്ളതായിരുന്നു ഇന്നലെ രണ്ടു ജീവനുകള്‍ അപഹരിച്ച കിണര്‍.
ഉപയോഗശൂന്യമായ കിണറുകളില്‍ പുറത്തുനിന്നുള്ള സാധനങ്ങള്‍ കിടന്ന് അഴുകുക കൂടി ചെയ്താല്‍ അപകടതീവ്രതയും ഏറെ വര്‍ധിക്കുമെന്ന് അവര്‍ വിശദീകരിക്കുന്നു. മെഴുകുതിരി കത്തിച്ചുപിടിച്ചു കിണറ്റിലിറങ്ങിയാല്‍ എവിടെ വച്ചു മെഴുകുതിരി അണയുന്നുവോ അതിനു താഴേക്ക് ഇറങ്ങരുത്. കിണറ്റിലെ ഓക്‌സിജന്‍ അവിടെ തീര്‍ന്നു എന്ന് ഉറപ്പാക്കാം. തിരിച്ചുകയറി മരച്ചില്ല പലകുറി കിണറ്റിന്റെ അടിഭാഗം വരെ മുകളിലേക്കും താഴേക്കും സഞ്ചരിപ്പിച്ചു വായുപ്രവാഹം നടത്തി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാം. ചൂട്ടുകറ്റയോ മണ്ണെണ്ണ വിളക്കോ കിണറ്റിലിറങ്ങുമ്പോള്‍ ഉപയോഗിക്കരുത്. കിണറിലെ വാതകങ്ങള്‍ക്കു പുറമെ കാര്‍ബണ്‍മോണോക്‌സൈഡ് വിഷവാതകവും നിറഞ്ഞ് അപകടതീവ്രത വര്‍ധിക്കുമെന്നും സ്‌റ്റേഷന്‍ ഓഫിസര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടു തൊടിയോളം മാത്രമായിരുന്നു ജലനിരപ്പ്. കണ്ടാല്‍ സുരക്ഷിതം എന്നു തോന്നുമെങ്കിലും കിണറില്‍ സ്ഥാപിച്ചിരുന്ന പമ്പും കിണറിന്റെ അടിഭാഗം ഇടിഞ്ഞിരുന്നതുമാണ് ഇവിടെ വില്ലനായതെന്ന് അവര്‍ വിശദീകരിക്കുന്നു. കപ്പിയും കയറുമായി കിണറില്‍ നിന്നു വെള്ളം കോരുമ്പോള്‍ എയര്‍ സര്‍ക്കുലേഷന്‍ നടക്കുകയും ആവശ്യത്തിന് ഓക്‌സിജന്‍ കിണറില്‍ ലഭ്യമാവുകയും ചെയ്യും. എന്നാല്‍ പമ്പ് ഉപയോഗിച്ചു വെള്ളമെടുക്കുമ്പോള്‍ വായുസഞ്ചാരം നടക്കില്ല. കിണറില്‍ നിറഞ്ഞുനില്‍ക്കുന്നതു കാര്‍ഡണ്‍ഡൈഓക്‌സൈഡായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha