വിഎസിനെയും പിണറായിയെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം, പിണറായി തലശ്ശേരിയിയിലും വിഎസ് മലമ്പുഴയിലും, മുഖ്യമന്ത്രി പിണറായി തന്നെ

വിഎസിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. മാത്രമല്ല പിണറായിയും മത്സരിക്കട്ടേയെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അനൗദ്യോഗികമായി ചര്‍ച്ച ചെയ്തത്. വിഎസും പിണറായിയും മത്സരിച്ചാലും ആരോഗ്യം കണക്കിലെടുത്ത് പിണറായി മുഖ്യമന്ത്രിയാക്കാനാണ് സിപിഎം നേത്വത്വത്തിന്റെ തീരുമാനം. വിഎസിനെ ആരോഗ്യപ്രശ്‌നം പറഞ്ഞ് മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തിയാല്‍ അത് സിപിഎമ്മിന് ദോശം ചെയ്യുമെന്നും കേന്ദ്ര നേത്യത്വം വിലയിരുത്തുന്നു. വീണ്ടും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഒരു അനിശ്ചിതത്വം ഉണ്ടായാല്‍ സിപിഎമ്മിന് ഇവിടെ മാതമല്ല ബംഗാളിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ബംഗാളിലെ നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഎസിനെ സിപിഎമ്മിന്റെ പ്രചാരണ ചുമതല നല്‍കി മത്സര രംഗത്തിറക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
ലാവ്‌ലിന്‍ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ പിണറായിയെ പ്രചാരണ ചുമല നല്‍കുന്നതും മുഖ്യമന്ത്രിയാക്കി ഉയര്‍ത്തികാട്ടുന്നതും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് സംസ്ഥാന നേതൃത്വത്തിന് തന്നെ ബോധ്യമുണ്ട്.മാത്രമല്ല പിണറായിയെ മുഖ്യമന്ത്രിയാക്കി പ്രചാരണത്തിനിറങ്ങുന്നത് നേര്‍വിപരീത ഫലമുണ്ടാക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം പുറത്ത് വന്ന എഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയിലും പിണറായിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടുന്നത് സിപിഎമ്മിന് ദോശം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ സിപിഎമ്മിന് സര്‍വേ ഫലങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. വിഎസ് വീണ്ടും മത്സരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 73%പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി വിഎസ് തന്നെ വരണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
പിണറായിയേയും വിഎസിനെയും വീണ്ടും മത്സരിപ്പിപ്പിക്കാന്‍ തീരുമാനിച്ചാന്‍ പിണറായി കോടിയേരി പ്രധിനിധാനം ചെയ്യുന്ന തലശ്ശേരിയില്‍ നിന്നാകും ജനവിധി തേടുക. വിഎസ് മലബുഴയിലോ തിരുവനന്തപുരത്തോ മത്സരിക്കും. പാര്‍ട്ടി സെക്രട്ടറിയായതിനാല്‍ കോടിയേരി മത്സര രംഗത്ത് ഉണ്ടാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha