വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം: പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോണ്‍ ഐജി ശ്യാം സുന്ദര്‍. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയതും ഈ വീട്ടില്‍ വച്ചാണ്.
'ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിള്‍ പരിശോധന ഫലം വന്നാല്‍ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാവുകയുള്ളൂ. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ആക്രമണം നടത്തിയ ആയുധം കണ്ടെടുത്തു',- ഐജി വ്യക്തമാക്കി.
വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന്‍ അഫാനാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്. പെണ്‍സുഹൃത്ത് ഫര്‍സാന, സഹോദരന്‍ അഫ്സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വീടുകളിലായിട്ടായിരുന്നു കൊലപാതകം നടത്തിയത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങിയ അഫാന്‍ നേരെ സ്വര്‍ണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. സ്വര്‍ണം പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാല്‍ അവിടെന്ന് പണം നല്‍കി. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടില്‍ നിന്ന് ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലെത്തി കൊല നടത്തിയത്. അവിടെ നിന്ന് മാല കൈക്കലാക്കിയ ശേഷം വെഞ്ഞാറമൂട് തിരിച്ചെത്തി പണമിടപാട് സ്ഥാപനത്തില്‍ മാല ഏല്‍പ്പിച്ചു.
പിന്നീടാണ് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുന്നത്. ശേഷം വീട്ടിലേക്ക് തിരിച്ചെത്തി പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. പിന്നാലെ സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha