തുഷാറിനെ തിരുത്തി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു

വെള്ളാപ്പള്ളി നടേശനെ തിരുത്തിയ തുഷാറിനെ വീണ്ടും തിരുത്തി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു. നിരവധി നേതാക്കള്‍ സഖ്യത്തിനായി ബന്ധപ്പെട്ടെന്നും, അവരില്‍ പലരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും ബാബു പറഞ്ഞു. എന്നാല്‍ അത് ഏതൊക്കെ പാര്‍ട്ടികളാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും, ബിഡിജെഎസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ പലയിടങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായും, എല്‍ഡിഎഫുമായും രഹസ്യചര്‍ച്ചകള്‍ നടത്തിയെന്ന് കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശന്‍ പറഞ്ഞതിനു പിന്നാലെ തങ്ങള്‍ ബിജെപിയൊഴിച്ച് മറ്റാരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഡിജെഎസിന്റെ അധ്യക്ഷന്‍ താനാണെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തുഷാര്‍ പറഞ്ഞു.
തുഷാറിന്റെ ഈ പരാമര്‍ശങ്ങളെ തള്ളിയാണ് ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയായ ടി.വി ബാബു രംഗത്തെത്തിയത്. സഖ്യം എന്നത് അവസാന 24 മണിക്കൂറിലും തീരുമാനിക്കാമല്ലോ എന്നും, പാര്‍ട്ടിയുടെ പ്രസിഡന്റായി പത്രപരസ്യത്തില്‍ സുഭാഷ് വാസുവിന്റെ പേര് വന്നതിലുണ്ടായ വിവാദങ്ങള്‍ ബിഡിജെഎസിന്റെ ഇപ്പോള്‍ നടക്കുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha