ടോമിന്‍ തച്ചങ്കരിക്ക് സ്ഥാന കയറ്റം ഇല്ല; അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചു

ഐജി ടോമിന്‍ ജെ തച്ചങ്കരിക്ക് സ്ഥാനക്കയറ്റമില്ല. സ്ഥാനക്കയറ്റത്തിനായി തച്ചങ്കരി നല്‍കിയ അപേക്ഷ ആഭ്യന്തര വകുപ്പ് നിരസിച്ചു. നേരത്തെ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാന കയറ്റം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന ചീഫ് സെക്രട്ടറി ഇ.കെ ഭരത്‌ഭൂഷണിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന് ഡി.ജി.പി ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ തയ്യാറായിരുന്നില്ല. അതേ സമയം കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെതിരെ രംഗത്തുവന്നതോടെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ കൊണ്ടു വരുകയും തസ്‌തിക നല്‍കാതെ കുറച്ചുകാലം പുറത്തു നിര്‍ത്തുകയും ആയിരുന്നു. അതേ സമയം ജോലിചെയ്യാതെ ശമ്പളം നല്‍കാനാവില്ലെന്ന് ധനവകുപപ്പ് നിലപാടെടുത്തതോടെ മുഖ്യമന്ത്രി തച്ചങ്കരിക്ക് നിയമനം നല്‍കുകി. തീവ്രവാദക്കേസിലാണ് തച്ചങ്കരി അന്വേഷണം നേരിടുന്നത്.
https://www.facebook.com/Malayalivartha
























