സഹപാഠിയെ ഇരട്ടപ്പേരു വിളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ വക നടയടി. നട്ടെല്ലിന് ക്ഷതമേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍

സഹപാഠിയെ ഇരട്ടപ്പേരു വിളിച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ വക ജയില്‍ മോഡല്‍ നടയടി. നട്ടെല്ലിന് ക്ഷതം സംഭവിച്ച വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കി. മുളങ്കുന്നത്തുകാവ് ഗ്രാമലയില്‍ പുല്ലാനി വീട്ടില്‍ ചന്ദ്രകുമാറിന്റെ മകന്‍ ആകാശ്(12) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
മറ്റൊരു കുട്ടിയായിരുന്നു ഇരട്ടപ്പേരു വിളിച്ചതെങ്കിലും ആകാശാണ് വിളിച്ചതെന്ന് തെറ്റിദ്ധരിച്ച അധ്യാപകന്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. തെറ്റ് ചെയ്തവര്‍ക്ക് ജയിലില്‍ കൊടുക്കുന്ന നടയടി നീ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ ഇങ്ങനെയാണ് എന്നും പറഞ്ഞ് വിദ്യാര്‍ഥിയെ കുനിച്ചു നിര്‍ത്തി കൈമുട്ടുകൊണ്ട് പുറത്ത് ഇടിക്കുകയായിരുന്നു എന്നാണ് പരാതി.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി ശാരീരീകമായി അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയുടെ പുറത്ത് ഇടികൊണ്ട ഭാഗം രക്തം കട്ടപിടിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേയും സ്‌കാനിംഗും നടത്തിയപ്പോള്‍ കുട്ടിയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha