ഫ്രീഡം 251' വെറും തട്ടിപ്പാണെന്ന് ബി.ജെ.പി എം.പി

വെറും 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ എന്ന വാര്‍ത്തകേട്ട് ഒണ്‍ലൈനില്‍ പരിഹായസരായവരാണ് ഏറെയും. ഇന്നലെ മുതലാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന മുഖവുരയോടെ റിങ്ങിങ് ബെല്ലിന്റെ ഫ്രീഡം251 ബുക്കിങ്ങ് തുടങ്ങിയത്. അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന.
ഫ്രീഡം 251' വെറും തട്ടിപ്പാണെന്ന് ബി.ജെ.പി എം.പി സൊമയ്യ പറഞ്ഞിരിക്കുന്നത്. റിങ്ങിങ് ബെല്ലിന്റെ 251 രൂപയുടെ സ്മാര്‍ട്‌ഫോണിന് ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും ട്രായിയും ടെലികോം മന്ത്രാലയവും അറിയിച്ചതായി ബി.ജെ.പി എം.പി കിരിത് സൊമയ്യ ആണ് ട്വിറ്റിലൂടെ വ്യക്തമാക്കിയത്.
ഫ്രീഡം251 എന്ന മൊബൈല്‍ സേവനത്തെ കുറിച്ച് താന്‍ കേന്ദ്ര ടെലികോം മന്ത്രാലയം, ട്രായി, ഉപഭോക്ത്ര മന്ത്രാലയം, സെബി, ധനകാര്യ മന്ത്രാലയം, ആര്‍.ബി.ഐ എന്നിവരുമായി ബന്ധപ്പെട്ടതായി ട്വിറ്ററിലൂടെ സൊമയ്യ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് നിര്‍ദേശം ടെലികോം മന്ത്രാലയം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എം.പിയുടെ വാക്കുകളോട് ടെലികോം മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
്ഫ്രീഡം 251ന്റെ ഒരു മൊബൈലിന്റെ ആകെ നിര്‍മ്മാണച്ചിലവ് 2,500 രൂപയാണെന്നാണ് റിങ്ങിങ് ബെല്‍ പ്രസിഡന്റ് അശോക് ചദ്ദ വ്യക്തമാക്കിയത്. മെയ്ക്കിങ് ഇന്ത്യയുടെ ഭാഗമായതിനാല്‍ തങ്ങള്‍ക്ക് 13.8 ശതമാനം എക്‌സൈസ് ഡ്യൂട്ടി കുറവ് ലഭിച്ചു. ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്ക് നേരിട്ടാണ് മൊബൈല്‍ ലഭിക്കുന്നത്. ഇതിലൂടെ പരസ്യത്തിന്റെ ചിലവും ഇല്ലാതായി. നോയിഡയിലും ഉത്തരാഖണ്ഡിലുമാണ് ഫോണ്‍ നിര്‍മ്മിക്കുന്നത്. 250 കോടി മുതല്‍മുടക്കിലുള്ള രണ്ട് പ്ലാന്റുകളിലും ദിവസം അഞ്ച് ലക്ഷം മൊബൈല്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ചില സര്‍ട്ടിഫിക്കറ്റുകളും ചദ്ദ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആഡ്‌കോം എന്ന മൊബൈലിന്റെ കോപ്പിയടിയാണ് ഫ്രീഡം251 എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജൂണ്‍ 30ന് ബുക്കിങ് അവസാനിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha