എഫ്.ഐ.ആര്‍ പുറത്ത്

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ നികേഷ് കുമാറിനെതിരെ വൈസ് ചെയര്‍മാന്‍ കൊടുത്ത തട്ടിപ്പ് കേസ്. തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് 2016/235 എന്നെ്രെകംനമ്പര്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. കോടികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതിയിലാണ് തൊടുപുഴ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഏഷ്യനെറ്റിലൂടെ മാധ്യമ പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യവിഷന്റെ സ്ഥാപകനായും പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലും തുടങ്ങിയ നികേഷ് കുമാറിനെതിരെ തൊടുപുഴ സ്വദേശിയായ സി പി മാത്യുവും ഭാര്യ ലാലി ജോസഫും തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലാലിയുടെ പരാതിയെ തുടര്‍ന്ന അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്ന സൂചന പുറത്തുവന്നതോടെ നികേഷ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സഹായം തേടുകയായിരുന്നു. ഇങ്ങനെ മന്ത്രിതലത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ് ഹിന്ദ് ടിവിയുടെ ഓഡിറ്ററിനെ അന്വേഷണത്തിന് നിയോഗിച്ചത്. ചാനലുമായി ബന്ധപ്പെട്ട മറ്റ് കേസുകളും നിലവിലുണ്ട്. ആ ഓഡിറ്റിങ് നടക്കുന്നതിനിടയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
തൊടുപുഴയിലെ കോണ്‍ഗ്രസ് നേതാവ് സി.പി മാത്യുവിന്റെ ഭാര്യ കരിമണ്ണൂര്‍ കോയിക്കത്താനത്ത് ലാലി ഇടുക്കി എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. തൊടുപുഴ സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ തയ്യാറാക്കി 406,420,465,467,468,471 എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ലാലിയയുടെ നേതൃത്വത്തില്‍ ആണ് നികേഷിന്റെ സഹായത്തോടെ ചാനല്‍ ആരംഭിച്ചത് എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ നിന്നും മലയാളി വാര്‍ത്തക്കു ലഭിച്ച പകര്‍പ്പില്‍ അടങ്ങിയിരിക്കുന്നത്.
ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തൊടുപുഴ സ്വദേശിയായ സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നല്‍കിയ 1.5 കോടി രൂപയില്‍ നിന്നാണ്. 1.5 കോടി രൂപ തുടക്കത്തിലെ ചെലവുകള്‍ക്ക് വിനിയോഗിക്കാനുള്ളതായിരുന്നു. പിന്നീട് 12 കോടി രൂപ കൂടി റിപ്പോര്‍ട്ടര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നത് ലാലിയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേലാണ്. അത് കൂടാതെ ലാലി പലപ്പോഴായി കോടികള്‍ പിന്നെയും നിക്ഷേപിച്ചിട്ടുണ്ട് എന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് അടക്കം ലഭിച്ച പരസ്യ വരുമാനത്തിന്റെ കണക്കുകളില്‍ നികേഷ് കുമാര്‍ വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലാലി ആരോപിക്കുന്നത്. പരസ്യവരുമാനത്തില്‍ വരുത്തിയ 6.5 കോടി രൂപ നികേഷ് കുമാറിന്റെ പേര്‍സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് അടക്കമുള്ളതിനെ ചൊല്ലി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വന്‍ തര്‍ക്കങ്ങള്‍ തന്നെ നടന്നു. ഇങ്ങനെ പണം മുടക്കിയവര്‍ക്ക് വരുമാനം ലഭിക്കാത്ത സാഹചര്യത്തിലും വരുമാനം മുഴുവന്‍ നികേഷ് കൊണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് ലാലിയ ജോസഫും സിപി മാത്യുവും നിയമനടപടിയുമായി മുന്നോട്ടു നീങ്ങിയത്. വ്യവസ്ഥയിലാണ് അവര്‍ നിക്ഷേപത്തിന് തയ്യാറായത് 55 ശതമാനം ഓഹരികള്‍ സി പി മാത്യുവിനും ലാലിയക്കും കൂടി നല്‍കാമെന്ന കരാറിന്മേലാണ്. പിന്നീട് അത് 27 ശതമാനമായി നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തുകയായിരുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കര്‍ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കര്‍ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫഌറ്റുകള്‍ എന്നിവ 15 വര്‍ഷത്തേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എറണാകുളം ബാനര്‍ജി റോഡ് ശാഖയില്‍ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങള്‍ക്കാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ 27 ശതമാനം ഓഹരി നല്‍കാന്‍ കരാര്‍ ഉണ്ടാക്കിയത്. 50% ഓഹരികള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ചിക്കിന്‍ മന്‍സൂറില്‍ നിന്നും പണം വാങ്ങിയത്. ഒടുവില്‍ അദ്ദേഹത്തിന് 25% ഓഹരി നല്‍കി. ഇതിനിടയില്‍ തന്നെ നികേഷും മന്‍സൂറും തര്‍ക്കം ആരംഭിച്ചു. കണക്കുകള്‍ ഇല്ലാത്തതും നിരവധി പേര്‍ക്ക് ഒരേ ഓഹരി വിറ്റ് പണം ഈടാക്കിയതും അടക്കമുള്ള തര്‍ക്കങ്ങള്‍ ആണ് കോടതിയില്‍ കയറിയത്. നികേഷ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികള്‍ നല്‍കാത്തതിനെ തുടര്‍ന്നും നല്കിയ ഓഹരികള്‍ക്ക് കൂടുതല്‍ വില ഈടാക്കിയതിനെ തുടര്‍ന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ചു. ഇതിനിടെ 15 കോടി മുടക്കു മുതലുള്ള ചാനല്‍ ചെന്നൈ ആസ്ഥാനമായുള്ള സണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്താന്‍ നികേഷ് ആലോചന നടത്തിയതായും എഫ്.ഐ.ആറില്‍ ചൂണ്ടികാണിക്കുന്നു.
റിപ്പോര്‍ട്ടര്‍ ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് 2011 ഏപ്രിലില്‍ 26 % ഓഹരികള്‍ ലാലിയ ജോസെഫിനു നല്‍കി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയില്‍ റിപ്പോര്‍ട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയില്‍ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയില്‍ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അവര്‍ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീര്‍ക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോര്‍ജില്‍ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നല്‍കിയപ്പോള്‍ തന്നെ ജോബിയും നികേഷുമായി പ്രശ്‌നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു എന്നാണ് പൊലീസ് പുറത്തു വിട്ട എഫ്.ഐ.ആറില്‍ നിന്നും ലഭിച്ച വിവരം. പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരന്‍ മന്‍സൂര്‍ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. 52 ശതമാനം തന്റെ പേരില്‍ നിലനില്‍ക്കാന്‍ ആയിരുന്നു ഈ തന്ത്രം. എന്നാല്‍ പണം ആവശ്യമുള്ളപ്പോള്‍ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.
ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ നിന്ന് ഇങ്ങനെ വില്‍പ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചാനല്‍ കൈമാറ്റം മരവിപ്പിച്ചത്. അതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോര്‍ഡില്‍ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വര്‍ഷമായി വിളിക്കാതിരുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോര്‍ഡില്‍ നിന്നും വാങ്ങി. റിപ്പോര്‍ട്ടര്‍ ടിവിയുടെ പരസ്യ വരുമാനം പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയത്തിന്റെയും വിവരങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് ഇങ്ങനെ വിളിച്ചു ചേര്‍ക്കപെട്ട എജിഎമ്മില്‍ ആണ് കൃത്രിമ രേഖകള്‍ ചമച്ച് നികേഷ് ഓഹരികള്‍ സ്വന്തമാക്കിയതിന്റെയും വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ഉണ്ട്.
വെറും രണ്ടര ശതമാനം ഓഹരികള്‍ മാത്രം സ്വന്തം ചാനല്‍ തുടങ്ങാന്‍ പണം മുടക്കിയ ലാലിയയുടെ പേരില്‍ ഉള്ളു എന്ന തിരിച്ചറിവാണ് ഉണ്ടായത്. ഇപ്പോള്‍ പൊലീസ് കേസില്‍ അവസാനിച്ചിരിക്കുന്നത് ഈ തര്‍ക്കമാണ്. എന്നാല്‍ ലാലിയുടെ വാദം പണമായി മൂന്ന് കോടി തിരിച്ച് നല്‍കുകയും ഈട് വച്ചിരിക്കുന്ന വസ്തു ബാധ്യതയില്‍ നിന്നും ഒഴിവാക്കി തരികയും ചെയ്താല്‍ താന്‍ ഒഴിഞ്ഞോളാം എന്നാണ്. എന്നാല്‍ നികേഷ് ഇപ്പോള്‍ അതിനുള്ള വഴിയൊന്നും തെളിയുന്നതുമില്ല.
നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിലെ സര്‍വീസ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്‌കുമാറിനെതിരെ സെന്‍ട്രല് എക്‌സൈസ് വകുപ്പ് നടപടി എടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വീസ് ചാര്‍ജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ റിമാന്‍ഡ് റദ്ദ് ചെയ്ത് വിട്ടയച്ചത്. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ച്ച് പകുതിയോളം തുക അടച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha