തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് ട്രോയിനിനു തീപിടിച്ചു

കോട്ടയം കുറുപ്പന്തറ റെയില്‍വെ സ്‌റ്റേഷനു സമീപം ട്രെയിനു തീപിടിച്ചു. തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസിലാണു തീപിടിത്തമുണ്ടായത്. റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കിലെ വൈദ്യുത ലൈനില്‍ നിന്നും പാന്റോഗ്രാഫ് (ട്രെയിന്‍ എന്‍ജിനിലേക്ക് വൈദ്യുതി കടത്തിവിടുന്ന ഉപകരണം) ഇളകി വീണതാണ് അപകടകാരണം.
ലോക്കോ പൈലറ്റിന്റെ ക്യാബിനിലേക്കാണു പാന്റോഗ്രാഫ് ഇളകിവീണത്. ലോക്കോ പൈലറ്റിന്റെ സീറ്റ് തീപിടിച്ച് കത്തി. സംഭവത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറിലധികം ട്രെയിന്‍ പിടിച്ചിട്ടു. ഒടുവില്‍ കോട്ടയത്തുനിന്നു മറ്റൊരു എന്‍ജിന്‍ എത്തിയാണു ട്രെയിന്‍ യാത്ര തുടര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha