ഇടുക്കിയില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച നിലയില്‍

ഇടുക്കി കൊച്ചറയില്‍ അമ്മയെയും പിഞ്ചുകുഞ്ഞിനെയും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പുറ്റടിക്കു സമീപം വാര്‍താന്‍മുക്കില്‍ കുറ്റിപ്പുറത്ത് ഷിജോയുടെ ഭാര്യ ജിന്‍സി (28), മകള്‍ അലിയ (രണ്ട്) എന്നിവരാണു മരിച്ചത്.രാവിലെ പത്തോടെയാണ് ഇരുവരും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ അയല്‍വാസികള്‍ കാണുന്നത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷിജോ രാവിലെ ഓട്ടം പോയിരുന്നു. ഇവരുടെ ഒപ്പം താമസിക്കുന്ന ഷിജോയുടെ മാതാവ് ജോലിക്കും പോയി. ഷിജോയും ഭാര്യയും തമ്മില്‍ രാവിലെ വഴക്കിടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി വണ്ടന്‍മേട് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha