കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം, ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യും

പാചകത്തിനുള്ള പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനുള്ള കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം. കളമശേരി മെഡി. കോളജിന് കണക്ഷന്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മെഡി. കോളജിലെ കാന്റീനിലും അഞ്ച് ഹോസ്റ്റല്‍ മെസ്സുകള്‍ക്കും സമീപത്തെ പത്ത് വീടുകളിലുമാണ് ആദ്യഘട്ടത്തില്‍ പാചകവാതകമെത്തിക്കുക.ദ്രവീകൃത പ്രകൃതി വാതകമാണ് സിറ്റി ഗ്യാസ് പദ്ധതി വഴി നല്‍കുന്നത്. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയില്‍ കോപ്പറേഷനും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍അദാനി ഗ്യാസ് െ്രെപവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ വ്യവസായശാലകള്‍ക്ക് എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha