കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ ബക്കളം വളവില്‍ ഇന്നോവ കാറും മത്സ്യ ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്. കരുവഞ്ചാലില്‍ നിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രക്കാരായ കല്ലൂപ്പറമ്പില്‍ ജോഷി (55), മകന്‍ ലിജോ (30), ലിജോയുടെ ഭാര്യ പ്രിയ (25) ഇവരുടെ മകന്‍ ലിയോണ്‍ (രണ്ടര), ജോസ് (52), ഭാര്യ മോളി (48) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അപകടം. മുന്നില്‍ പോവുകയായിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആലപ്പുഴയില്‍ നിന്നും മംഗലാപുരത്തേക്കു പോകുന്ന മത്സ്യലോറിയുമായി കാര്‍ കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലുള്ള കള്ളുഷാപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ് കാറിനകത്തു കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha