മുഖം മിനുക്കാന്‍ യുഡിഎഫ്, അഴിമതി ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് പി.പി തങ്കച്ചന്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിയാരോപണങ്ങളുടെ പേരില്‍ പ്രതിഛായ നഷ്ട്ടപ്പെട്ട യു.ഡി.എഫിന്റെ മുഖം മിനുക്കന്നതിനായി പുതിയ പ്രസ്താവനയുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്ത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ആരോപണ വിധേയരായിട്ടുളള കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്ന് പി.പി തങ്കച്ചന്‍. നാലുതവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ സ്വയം മാറിനില്‍ക്കണമെന്നും, പുതിയ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തേക്ക് കടന്നുവരണമെന്നും തങ്കച്ചന്‍ പറഞ്ഞു. അഴിമതിയാരോപണങ്ങളുടെ പേരില്‍ മാറി നില്‍ക്കേണ്ടി വരിക കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തന്നെയാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാകും അതിലെ പ്രമുഖന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ വളരെ ഗുരുതരമായിരുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ അടക്കമുള്ളവരുടെ പേരുകളില്‍ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എ, ഐ ഗ്രപ്പുകളിലെ പ്രമുഖര്‍ നിരവധി ആരോപണങ്ങള്‍ക്ക് വിധേയരായിരുന്നു. അതിനാല്‍ തന്നെ പി.പി തങ്കച്ചന്റെ പ്രസ്തവന എത്രകണ്ട് പ്രാവര്‍ത്തീകമാകുമെന്ന് കണ്ടറിയേണ്ടതാണ്.
പിന്നീട് ബാര്‍ കോഴക്കേസിലും യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ബാര്‍ കോഴയില്‍ കെ.എം മാണി രാജി വയ്ക്കുകയും കെ ബാബു രാജി വച്ച ശേഷം തിരികെ മന്ത്രിപദത്തിലേക്ക് എത്തിുക.ും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെരാജിയില്‍ നിന്നും സംരക്ഷിക്കുന്നതിനായിട്ടാണ് കെ ബാബുവിനെ തിരിച്ചെടുത്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പക്ഷെ കെ.എം മാണിയോട് ആ നീതി കാട്ടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പേരിലും പിന്നീട് ബാര്‍ കോഴയില്‍ ആരോപണം ഉയര്‍ന്നിരുന്നു. അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളിയിരുന്നു. 2004-06 കാലഘട്ടത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് 25 ലക്ഷം കോഴ ചോദിച്ചുവെന്ന കേസിലെ കുറ്റപത്രമാണ് റദ്ദാക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആര്‍ ശങ്കര്‍ റെഡ്ഡി നിലപാടെടുത്തത്.
ഭക്ഷ്യ,സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബും വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളില്‍ നിയമന അഴിമതിയുണ്ടെന്നാരോപിച്ച് ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണമുണ്ടായത്. മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫിലെ ഘടകകക്ഷി എം.എല്‍.എ മാരുടെ പേരിലും ചെറുതും വലുതുമായി പലയാരോപണങ്ങളും ഉയര്‍ന്നിരുന്നു. അടുത്ത തെരുഞ്ഞടുപ്പില്‍ യുഡിഎഫിന് എല്‍.ഡി.എഫില്‍ നിന്നും കടുത്ത ആരോപണങ്ങള്‍ നേരിടേണ്ടി വരും. സര്‍ക്കാരിന്റെ അഴിമതിയാരോപണങ്ങള്‍ തന്നയാകും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha