സ്വപ്‌ന പദ്ധതിക്ക് തുടക്കമായി; സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുബൈ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗിര്‍ ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വ്യവസായി എംഎ യൂസഫലി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ രണ്ടാം ഘട്ട പദ്ധതിയുടെ പ്രഖ്യാപനവും നടന്നു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ആറര ലക്ഷം ചതുരശ്ര അടിയാണ് ഒന്നാം ഘട്ട പദ്ധതി. 2020ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇന്ന് ഉദ്ഘാടനം ചെയ്ത ഐടി മന്ദിരത്തില്‍ ഉടനെ വിവിധ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിക്കും. 27 ഐടി കമ്പനികള്‍ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ആറ് കമ്പനികളാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha