തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ശ്രീനിവാസന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന്‍ വ്യക്തമാക്കി. താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം തന്നോടാരും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞാലും തന്നെ കിട്ടില്ലാന്ന് ശ്രീനിവാസന്‍ പറഞ്ഞു. നേരത്തെ ശ്രീനിവാസന്‍ കെ. ബാബുവിനെതിരെ മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളെ നിഷേധിച്ചുകൊണ്ടാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം പറഞ്ഞത്.
രാഷ്ട്രീയത്തോടോ രാഷ്ട്രീയ പാര്‍ട്ടികളോടോ അകല്‍ച്ചയോ താത്പര്യ കുറവോ ഉള്ളത് കൊണ്ടല്ല മത്സരിക്കാത്തത്. അല്ലാതെ തന്നെ ഒരുപാടി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. രാഷ്ട്രീയ പ്രവേശനം അതിനെല്ലാം തടസമാകുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
പ്രമുഖ ചലച്ചിത്ര താരവും അമ്മയുടെ പ്രസിഡന്റെുമായ ഇന്നസെന്റെ് ഇടത് ടിക്കറ്റില്‍ ലേക്‌സഭയിലേക്ക് നേടിയ മിന്നും വിജയമാണ് രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് സിനിമ താരങ്ങളെ മത്സരരംഗത്ത് ഇറക്കാന്‍ പ്രരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രമുഖ ചലച്ചിത്രതാരങ്ങളെ മത്സരിപ്പിക്കാന്‍ ഇടത്വലത് മുന്നണിയും ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. സിദ്ദിഖ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മുകേഷും മത്സരിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി നീക്കം. മത്സരിച്ചില്ലെങ്കിലും പ്രചരണ രംഗത്ത് താരങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha