മന്ത്രി ശിവകുമാര്‍ നേമത്തേക്ക്

ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനിടയില്ല. അദ്ദേഹത്തോട് നേമത്തേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. നേമം എംഎല്‍എ വി..ശിവന്‍കുട്ടിയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ തനിക്ക് അതേ സീറ്റ് തന്നെ നല്‍കണമെന്നാണ് മന്ത്രിയുടെ ആവശ്യം എന്നാല്‍ ബിജെപി നേതാവ് ഒ.രാജഗോപാലിനൊപ്പം മത്സരിച്ചാല്‍ ശിവകുമാര്‍ പരാജയപ്പെടുമെന്നാണ് കെപിസിസിയുടെ കണക്കുകൂട്ടല്‍, ഒ രാജഗോപാലിന് തിരുവനന്തപുരം മണ്ഡലത്തില്‍ ജയസാധ്യതയുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് പുതുമുഖങ്ങളെ ഇറക്കാനാണ് ആലോചിക്കുന്നത്. യുവജനകമ്മീഷന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവരെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. രാജേഷ് ശിവകുമാറിന്റെ അനുയായിയാണ്. അദ്ദേഹത്തിന്ഡറെ ബന്ധുവുമാണ്. നെയ്യാറ്റിന്‍കര സനല്‍ പരിചയസമ്പന്നനായ കോണ്‍ഗ്രസ് നേതാവാണ്. എന്നാല്‍ അദ്ദേഹത്തിന് ജയസാധ്യതയുണ്ടോയെന്ന കാര്യം സംശയമാണ്.
ആര്യാടന്‍ മുഹമ്മദും കെ.സി.ജോസഫും ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. മന്ത്രിമാരെ മുഴുവന്‍ മാപ്പണമെന്നാണ് വിഎം സുധീരന്റെ അഭിപ്രായം. ഇതിന് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുമോ എന്നാണറിയേണ്ടത്. കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും
ശിവകുമാറിന് നേമത്ത് ജയസാധ്യതയുണ്ട്. വി ശിവന്‍കുട്ടിയുടെ ജനപ്രീതി കുറഞ്ഞതാണ് കാരണം. കുമ്മനം രാജശേഖരനാണ് ആദ്യഘട്ടത്തില്‍ നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ ജനതാദളിനാണ് നേമം സീറ്റ് നല്‍കിയിരുന്നത്. ഇക്കുറി അതിനുമാറ്റം വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha