ചട്ടിയില്‍ പിച്ചയാണെങ്കിലും പരസ്യത്തിന് 500 കോടി

സംസ്ഥാനത്തിന്റെ കടബാധ്യത 2015 മാര്‍ച്ച് അവസാനം 1,41,947 കോടിയായപ്പോള്‍ 100 കോടി മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഇതില്‍ പരസ്യങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. എഫ്എം റേഡിയോകളിലും ടെലിവിഷനുകളിലും പരസ്യ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞു.
അതിനിടെ നരേന്ദ്രമോഡിയുടെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും മീഡിയ കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കിഷോറിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രചരണം ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രശാന്ത് അത് ഏറ്റെടുക്കുമ്പോള്‍ 200 കോടിയുടെ പദ്ധതിക്കായിരിക്കും രൂപം നല്‍കുക. ചുരുക്കത്തില്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ പിച്ചച്ചട്ടിയുമായി കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ കാത്തു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതു ജനങ്ങളെ പറ്റിക്കാന്‍ കോടികളാണ് ഇറക്കി കളിക്കുന്നത്.
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്തും ഇത്തരം ധാരാളം പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് ഫലം ചെയ്തു. സിപിഎമ്മിലെ പടല പിണക്കങ്ങള്‍ കൊണ്ടു മാത്രമാണ് സിപിഎമ്മിന് ഭരണതുടര്‍ച്ച കിട്ടാതിരുന്നത്. അതേ തന്ത്രം തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും പയറ്റുന്നത്.
പരസ്യങ്ങളുടെ നിര്‍മ്മാണത്തിനും സര്‍ക്കാരിന് കടമെടുക്കേണ്ടി വരും സ്മാര്‍ട്ട് സിറ്റി , മെട്രോ റയില്‍ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതും കടം വാങ്ങിയാണ്. കടം വാങ്ങുന്നതിനോട് ഇടതു സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ല. കടം വാങ്ങി വികസനത്തിന് ഉപയോഗിക്കണമെന്ന മുദ്രാവാക്യം തന്നെയാണ് സിപിഎമ്മിന്റെ നിയുക്ത ധനമന്ത്രി ഡോ. തോമസ് ഐസക്കിനുള്ളത്.
പരസ്യം നല്‍കുന്നതില്‍ രണ്ടുണ്ട് കാര്യം. മാധ്യമങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണം പരസ്യങ്ങള്‍ വഴി അവസാനിപ്പിക്കാന്‍ കഴിയും. കുരയ്ക്കുന്ന പട്ടിക്ക് മുമ്പില്‍ എല്ലിന്‍ കഷണങ്ങള്‍ ഇട്ടു കൊടുക്കുന്ന രീതിയാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha