ഫ്രീഡം 251 ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു

തട്ടിപ്പാണോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251നുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാല്‍ ബുക്കിങ് ക്ലോസ് ചെയ്യുകയാണെന്ന് ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് അറിയിച്ചു.
കഴിഞ്ഞ 17നാണ് നോയിഡ ആസ്ഥാനമായ കമ്പനി ഫ്രീഡം 251 എന്ന പേരില്‍ 251 രൂപയുടെ ഫോണ്‍ പുറത്തിറക്കിയത്. 18 മുതല്‍ 22 വരെ കമ്പനിയുടെ വെബ്‌സൈറ്റായ ഫ്രീഡം251.കോമില്‍ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിരുന്നു. സെക്കന്റില്‍ ആറ് ലക്ഷം പേര്‍ ഇടിച്ച്കയറിയതോടെ സൈറ്റ് തകര്‍ന്നു. എന്നാല്‍ പിന്നീട് സൈറ്റ് വീണ്ടും തുഖറന്നെങ്കിലും ആളുകള്‍ കൂടുതലുള്ള കാരണം വീണ്ടും സൈറ്റ് തകര്‍ന്നു. 251 രൂപയും ഷിപ്പിങ് ചാര്‍ജ് 40 രൂപയുമടക്കം 291 രൂപയ്ക്ക് ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ 30ന് ശേഷം ഫോണ്‍ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
ഐഫോണിന്റെ ചൈനീസ് ഡ്യൂപായ ആഡ്‌കോം ഐക്കോണ്‍ 4 എന്ന ഫോണിനെ റീബ്രാന്റ് ചെയ്താണ് ഫ്രീഡം 251 എന്ന പേരില്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിപണിയിലെത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ വ്യാജ ഫോണാണ് കമ്പനി അവതരിപ്പിച്ചതെന്നും തട്ടിപ്പാണിതെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha