നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കും?; ഉത്തരം മുട്ടി രമേശ് ചെന്നിത്തല

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുളളിലുളള അഭിപ്രായ ഭിന്നതയുടെ വ്യക്തമായ തെളിവായി. ഹൈക്കമാന്‍ഡ് തീരുമാനിക്കും ആരൊക്കെ മല്‍സരിക്കണമെന്ന കാര്യമെന്നും രമേശ് കൂട്ടിചേര്‍ത്തു. ഇതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും രംഗത്തെത്തി.
പരസ്യ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയുടെ ജയസാധ്യത ഇല്ലാതാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് കെപിസിസി പ്രസിഡന്റില്‍ നിന്ന് കേട്ടത്. നാലു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിയ്ക്കപ്പെട്ടെന്നുമുളള വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha