പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൊളിച്ചുമാറ്റിയത് തെറ്റയി പോയി, കല്‍മണ്ഡപം ഉടന്‍ പുനസ്ഥാപിക്കുമെന്ന് കലക്ടര്‍

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കല്‍മണ്ഡപം പൊളിച്ചത് തെറ്റായി പോയെന്ന് ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍. പൊളിച്ചുമാറ്റിയ സരസ്വതി മണ്ഡപം അടിയന്തരമായി പുനസ്ഥാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മണ്ഡപത്തിന്റെ തുടര്‍ നവീകരണം ജനപ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരിക്കും നടപ്പിലാക്കുക. ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് കലക്ടര്‍ തീരുമാനം അറിയിച്ചത്.
കല്‍മണ്ഡപം നന്നാക്കി നടപ്പാത നിര്‍മിക്കുന്നതിന്റെ പേരിലാണ് കിഴക്കേനടയ്ക്കരികിലെ മണ്ഡപത്തില്‍ നിന്ന് തീര്‍ത്ഥക്കുളത്തിലേക്കിറങ്ങിയുളള പുരാതനമായ സരസ്വതിമണ്ഡപം രണ്ടുദിവസം മുന്‍പ് ഇടിച്ചിട്ടത്. അതിന്റെ അവശിഷ്ടങ്ങള്‍ പദ്മതീര്‍ഥക്കുളത്തിലേക്ക് തളളിയിരുന്നു. മുകളില്‍ കൂറ്റന്‍ കല്ലില്‍ തീര്‍ത്ത പലകകളില്‍ പലതും പദ്മതീര്‍ഥക്കുളത്തില്‍ വീണിരുന്നു. അവശേഷിച്ചവ റോഡില്‍ കൂട്ടിയിട്ടിരിക്കുകയുമായിരുന്നു. കല്‍ത്തൂണുകള്‍ക്ക് പലതിനും കേടുവരുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സംഭവമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ അശ്വതിതിരുനാള്‍ ഗൗരീലക്ഷ്മിബായി, ആദിത്യവര്‍മ എന്നിവരടക്കമുളള രാജകുടുംബാംഗങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. താന്‍ പ്രതിഷേധിക്കാനല്ല, വേദനകൊണ്ടാണ് വന്നതെന്ന് ഗൗരിലക്ഷ്മിബായി പറഞ്ഞു.
തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രതിഷേധക്കാര്‍ എത്തുകയും, ഇടിച്ചിട്ട കല്‍മണ്ഡപം അതേപടി പുനര്‍നിര്‍മിക്കുമെന്ന ഉറപ്പില്‍ എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കല്കടര്‍ ശനിയാഴ്ച വിദഗ്ദസമിതിയുടെയും ക്ഷേത്രഭരണസമിതിയുടെയും പ്രത്യേക യോഗം വിളിക്കുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന ശനിയാഴ്ച രാജകുടുംബാംഗങ്ങളും കൂടി പങ്കെടുത്ത ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുത്തീര്‍പ്പായത്. ജൂണിനകം പദ്മതീര്‍ക്കുളം പഴമ നിലനിര്‍ത്തി നവീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് അറ്റക്കുററപ്പണി നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha