കേരളത്തിന് പുതിയ 'അംഗീകാരം', കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനം

ഇന്ത്യയില്‍ ഏറ്റവുമധികം ക്രിമിനല്‍ കുറ്റങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം 'മോഡലാകുന്നു.' നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2012 ലെ റിപ്പോര്‍ട്ടിലാണ് 'പുതിയ കേരള മോഡലിനെ' ക്കുറിച്ച് പരാമര്‍ശമുളളത്. കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടം പിടിക്കുന്നു. കേരളത്തിലെ ക്രിമിനല്‍ വര്‍ദ്ധന ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്.
ഒരുലക്ഷം പേരുടെ കണക്കില്‍ 196.7 ആണ് ദേശീയ ശരാശരി. കേരളത്തില്‍ കണക്ക്, ലക്ഷം പേര്‍ക്ക് 455.8 ആണ്. നാഗലാന്റിലാകട്ടെ 47.7 മാത്രം. ലക്ഷത്തിന് 817.9 ആണ് കൊച്ചിയിലെ ക്രിമിനല്‍ കുറ്റങ്ങളുടെ നിരക്ക്. മുംബൈയിലാകട്ടെ ലക്ഷത്തിന് 165.7 മാത്രം.
വികസനത്തിനും കുറ്റകൃത്യത്തിലും കേരളം മുന്നിലെത്തുന്നത് ആശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസമാണ് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന പുറത്തു വരുന്നതിനുള്ള കാരണമെന്ന് ചുണ്ടികാണിക്കപ്പെടുന്നു. നിസാരകുറ്റങ്ങള്‍ പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന നാഗലാന്റില്‍ പരാതികള്‍ പുറത്തുവരാത്തതാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാനുള്ള കാരണമെന്ന് ചുണ്ടികാണിക്കപ്പെടുന്നു.
റിയല്‍ എസ്റ്റേറ്റ് മാഫിയ വളര്‍ത്തുന്ന ഗുണ്ടാസംഘങ്ങളാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൊച്ചിയെ ദേശീയനിരക്കിലെത്തിച്ചതും റിയല്‍ എസ്റ്റേറ്റ് ഗുണ്ടകള്‍ തന്നെയാണ്. രാഷ്‌ട്രീയക്കാര്‍ ഇവരുടെ സ്‌പോണ്‍സര്‍മാരാകുന്നതോടെ പലര്‍ക്കും കുറ്റകൃത്യങ്ങള്‍ കാണിക്കുന്നതില്‍ താല്‌പര്യം വര്‍ദ്ധിക്കുന്നു. പണമിടപാട് സ്ഥാപനങ്ങളും ഇത്തരത്തില്‍ ഗുണ്ടകളെ വളര്‍ത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha