കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ തീപിടുത്തം

കോഴിക്കോട് നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. ജനറേറ്ററിന്റെ ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതോടെ സമീപത്തുണ്ടായിരുന്ന ടെലിഫോണ്‍ കേബിളുകള്‍ക്കും തീപടര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ 20 മിനിറ്റ് നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ശക്തമായ ചൂടും ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha