ആലപ്പുഴയില്‍ വഞ്ചിവീട് യാത്രാബോട്ടിലിടിച്ചു മുങ്ങി

വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന വഞ്ചിവീട് യാത്രാബോട്ടിലിടിച്ചു മുങ്ങി. ആര്‍ക്കും പരുക്കില്ല. വൈകിട്ടു മൂന്നരയോടെ കുപ്പപ്പുറത്തിനു സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നു വിദേശ വിനോദ സഞ്ചാരികളെയും കയറ്റി കായല്‍ സവാരി നടത്തുകയായിരുന്ന വഞ്ചിവീടാണ് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വഞ്ചിവീടിന്റെ മുന്‍ഭാഗത്തു പൊട്ടലുണ്ടായി. ഇതുവഴി വെള്ളം കയറാന്‍ തുടങ്ങിയതോടെ വിനോദ സഞ്ചാരികളെ മറ്റൊരു ബോട്ടില്‍ കരയ്‌ക്കെത്തിച്ചു. വഞ്ചിവീടു പൂര്‍ണമായി മുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha