വട്ടിയൂര്‍ക്കാവില്‍ തന്നെ മത്സരിക്കൂ: മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ സിറ്റില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എം.എല്‍.എ കെ. മുരളീധരന്‍. ഗ്രൂപ്പ് കളിക്കേണ്ട സമയമല്ല ഇതെന്നും മൈനസ് പോയിന്റുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലം മാറികൊടുക്കമെന്നും എന്നാല്‍ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനുള്ള സ്വാധീനം വളരെ ശക്തമാണ്. മുരളീധരനെ മാറ്റി മറ്റൊരാളെ മത്സരിപ്പിച്ചാല്‍ കനത്ത പരാജയം നേരിടേണ്ടി വരും. സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും മുരളീധരന്‍ വ്യക്തിപരമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ കൂടുതല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha