അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; പൊട്ടിക്കരഞ്ഞ് 'അമ്മ'; പ്രദീപ് പലപ്പോഴായി പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ടുവെന്ന് നാട്ടുകാർ...

പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു പ്രദീപിനുണ്ടായിരുന്നത്. അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്. കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. പ്രദീപിനെ സംശയമുണ്ടായിട്ടില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം എന്നും അമ്മ ആവശ്യപ്പെടുന്നു. ഇതിനു മുന്‍പ് നാട്ടുകാര്‍ മരിച്ച പ്രദീപിനെതിരെ സ്കൂളില്‍ പരാതി നല്‍കിയ സംഭവമുണ്ട്. പ്രദീപ് പലപ്പോഴായി പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്. അധ്യാപകരും പരാതി നൽകിയതോടെ വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്ന് ഇരുവരും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്ന് പ്രദീപ് സ്കൂളില്‍ പറയിപ്പിച്ചു. പരാതിയും പിന്‍വലിപ്പിച്ചു. അന്ന് കൃത്യമായ നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു സംഭവം നടക്കുമായിരുന്നില്ല എന്നാണ് നാട്ടുകാര്‍
പ്രതികരിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന പെണ്‍കുട്ടിയുടെ വീടിനടുത്താണ് എത്തിനിന്നത്. എന്നിട്ടും ആഴ്ചകളോളം മൃതദേഹം കണ്ടെത്താന്‍ വൈകിയത് പൊലീസിന്‍റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്.
പരിയാരം മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ടത്തിന്റെ പ്രാഥമിക റിപോര്‍ടില്‍ ജീവനൊടുക്കിയതാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനയടക്കം നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉറപ്പാക്കാന്‍ കഴിയുകയൂള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കൗമാരക്കാരിയെ കണ്ടെത്തുന്ന കാര്യത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അന്തരം പാടില്ലെന്ന് മാത്രമാണ് കോടതി ഉദ്ദേശിച്ചത്. പൊലീസ് നടപടിയുടെ നിലവാരം പരിശോധിക്കണ്ടത് ഈ കോടതി അല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയെ എല്ലാ കാര്യവും ബോധ്യപ്പെടുത്തിയെന്നും സിഡി ഫയല്‍ പരിശോധിച്ചതില്‍ തെറ്റായതൊന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യാഗസ്ഥനായ കെപി വിനോദ് കുമാര്‍ പ്രതികരിച്ചു.
15 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം തൃപ്തകരമാണെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും കേസ് ഡയറി പരിശോധിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കാണാതായതിനെ കുറിച്ച് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ 'പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം പൊലീസ് അന്വേഷണത്തില്‍ പാടില്ലെന്ന' വിലയിരുത്തല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം വി സ്‌നേഹലത എന്നിവര്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ച് നടത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാറിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ തന്നെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ഉച്ചക്ക് ശേഷം കേസ് ഡയറി പരിശോധിച്ച ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ ഒരു തരത്തിലുള്ള വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ശരിയായ രീതിയില്‍ തന്നെയാണ് പൊലീസ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വിലയിരുത്തുകയും ചെയ്തു. പൊലീസിന്റെ കേസ് ഡയറിയുടെ പകര്‍പ്പ് പെണ്‍കുട്ടിയുടെ മാതാവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും അത് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പെണ്‍കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് സംശയം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടത്തി കോടതിയെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് പൊലീസിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























