ചാലക്കുടിയില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

ചാലക്കുടിയില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. രാസവസ്തു കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചത്. വി.ആര്‍. പുരം ഞാറക്കല്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. പോട്ട ആശ്രമം സിഗ്‌നല്‍ ജംക്ഷനില്‍ രാവിലെ ഏഴരയോടെയാണ് സംഭവം. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുമ്പോഴാണ് അപകടം. അപകടത്തിനു പിന്നാലെ ലോറി പൂര്‍ണമായും കത്തിനശിച്ചു.
https://www.facebook.com/Malayalivartha