വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമം: വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്.
വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് വി.എസ്. പദ്ധതിയിട്ടതിനേക്കാള്‍ തുച്ഛമാണ് സ്മാര്‍ട് സിറ്റിയുടെ വിസ്തീര്‍ണമെന്നും വിഎസ് പറഞ്ഞു. ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വരുന്നെങ്കില്‍ അപ്പോള്‍ നോക്കാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട് സിറ്റി കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചന എന്ന് പറഞ്ഞ് വി.എസ്സിനെ അനുകൂലിച്ച് പിണറായി വിജയനും തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha