മുഖ്യമന്ത്രിയെ പൂകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുമായി ധാരണയില്‍ എത്തിയിട്ടില്ല അധികാരമുള്ളവരുമായി ചര്‍ച്ച നടത്തിയാല്‍ ധാരണയായി കണക്കാക്കരുത്. ഭാരതീയ ധര്‍മ ജനസേന (ബിഡിജെഎസ്) തന്റെ പാര്‍ട്ടിയല്ല. സമത്വ മുന്നേറ്റ യാത്രയുടെ ഫലമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നേരത്തെ ബിജെപിയുമായി പരസ്യ ചര്‍ച്ചയും ഇടത് വലത് നേതാക്കളുമായി രഹസ്യചര്‍ച്ചയും നടത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തുകയും ചെയ്തു. ബിജെപിയുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സഖ്യത്തിന് തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha