സര്‍ക്കാര്‍ അഭിഭാഷകന്റെ നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരനെതിരെ ക്രിമിനല്‍ കേസ്

സംസ്ഥാന പൊലീസ് മേധാവി പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ തൃശൂരിലെ പൊലീസ് സ്വന്തം കൂട്ടത്തില്‍പെട്ടയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. സംഭവം എന്തിനാണെന്നോ..
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ജോഷി ജോസഫ് സര്‍ക്കാര്‍ അഭിഭാഷകന്റെ നിയമലംഘനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്. അതും പൊലീസുകാരനോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാതി പ്രകാരം.
പബ്ലിക് പ്രോസിക്യൂട്ടര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജോഷി ജോസഫിനെതിരെ പരാതി നല്‍കി. അധികാരികള്‍ കണ്ണും പൂട്ടി ഇരുപ്പ് തുടങ്ങിയിട്ട് 27 ദിവസം കഴിയുന്നു. സംഭവത്തിന്റെ നിജ സ്ഥിതി ഒരു ദൃശ്യ മാധ്യമം പുറത്ത് കൊണ്ടു വന്നതോടെ. അഭിഭാഷകനെതിരെ ജാമ്യം കിട്ടാവുന്ന, പിഴ അടച്ച് രക്ഷപ്പെടാവുന്ന വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്ത പൊലീസ് സഹപ്രവര്‍ത്തകനെതിരെ ചുമത്തിയത് ജാമ്യം പോലും കിട്ടാത്ത മൂന്നുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങള്‍. അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, നിരപരാധിയെ കുറ്റക്കാരനാക്കി എന്നിങ്ങനെ പലവിധം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം, പബ്ലിക് പ്രോസിക്യൂട്ടര്‍ കയര്‍ത്തു സംസാരിച്ചിട്ടും തിരിച്ച് മോശമായി പ്രതികരിക്കാതെ സംഭവം മൊബൈലില്‍ ചിത്രീകരിച്ച് മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയ ജോഷിക്ക് ഡിജിപിയുടെ അഭിനന്ദനം തേടിയെത്തി. ആയിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സംഭവങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്നുള്ള തന്റെ മുന്‍ സര്‍ക്കുലറും ഡിജിപി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, പൊലീസുകാരനെതിരെ കേസെടുത്തതില്‍ ജില്ലയിലെ പൊലീസുകാര്‍ പ്രതിഷേധത്തിലാണ്. കേസെടുത്ത നടപടി സേനയുടെ ആത്മവീര്യം കെടുത്തുമെന്ന് കാട്ടി പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha