സുരേഷ് ഗോപിയുടെ കണ്ണീരൊപ്പാന്‍ വട്ടിയൂര്‍ക്കാവ്; കിട്ടാനുള്ളത് ചോദിച്ച് വാങ്ങാന്‍ താരപ്പടയും

ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ആ പ്രതീക്ഷയ്‌ക്കൊത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നേതാക്കളുടെ ശ്രമം. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ കണ്ണീരൊപ്പുന്ന തീരുമാനമാണ് നേതൃത്വമെടുത്തത്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പോലും നിഷേധിച്ചതോടെ സുരേഷ് ഗോപി മാനസികമായി അകന്നിരുന്നു. മോഹിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം തന്നെ കിട്ടിയതിനാല്‍ താരവും ഹാപ്പിയാണ്.
സംവിധായകരായ മേജര്‍ രവി, രാജസേനന്‍, നടന്‍ കൊല്ലം തുളസി എന്നിവരാണ് ബിജെപിയുടെ പരിഗണനയിലുള്ള മറ്റ് സിനിമാ താരങ്ങള്‍. സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍ എന്നിവരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണു നീക്കം.
കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മറ്റി യോഗമാണു തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒന്നാംഘട്ട ചര്‍ച്ച നടത്തിയത്. രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തിയുള്ള സാധ്യതാ പട്ടികയും തയാറാക്കിയിട്ടുണ്ട്.
മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ (നേമം), സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം സെന്‍ട്രല്‍), സുരേഷ് ഗോപി (വട്ടിയൂര്‍ക്കാവ്), കരമന ജയന്‍ (നെയ്യാറ്റിന്‍കര), വി. മുരളീധരന്‍ (കഴക്കൂട്ടം), വി.വി. രാജേഷ് (നെടുമങ്ങാട്), ജില്ലാ സെക്രട്ടറി അഡ്വ. എസ്. സുരേഷ് (കോവളം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), പുഞ്ചക്കരി സുരേന്ദ്രന്‍ (പാറശാല) എന്നിവരാണു പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.
ഒ. രാജഗോപാല്‍ നേമത്ത് മത്സരിച്ചില്ലെങ്കില്‍ കുമ്മനമോ, മേജര്‍ രവിയോ ഇവിടെ സ്ഥാനാര്‍ഥിയാകും. നാടാര്‍ വിഭാഗത്തിന് മുന്‍കൈയുള്ള കോവളത്ത് അതേ വിഭാഗത്തിലുള്ള ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമുണ്ട്.
കാസര്‍ഗോട്ടെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ തൃശൂര്‍ പുതുക്കാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് സ്ഥാനാര്‍ഥിയാകും. പി.എസ്. ശ്രീധരന്‍പിള്ള കുന്ദമംഗലത്തും എം.ടി. രമേശ് ചെങ്ങന്നൂരും എ.എന്‍. രാധാകൃഷ്ണന്‍ തൃപ്പുണ്ണിത്തുറയിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും സ്ഥാനാര്‍ഥിയാകാനാണു സാധ്യത. ആറന്മുളയിലേക്കും എം.ടി രമേശിന്റെ പേര് പരിഗണിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ താല്‍പര്യം അറിയിച്ചാല്‍ അദ്ദേഹത്തെ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണു തീരുമാനം. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ മത്സരിക്കാനില്ലെന്ന തീരുമാനം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha