സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആദ്യമായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രോവിഡന്റ് ഫണ്ട് നടപ്പാക്കുന്നു. കര്‍ഷകര്‍ക്കു പലിശ രഹിത വായ്പ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലായിരിക്കും കര്‍ഷകക്ഷേമ ബോര്‍ഡ് മുഖേനയുള്ള പദ്ധതി. കര്‍ഷകര്‍ അവരുടെ വരുമാനത്തിന് അനുസൃതമായി നിശ്ചയിക്കുന്ന തുകയുടെ വിഹിതം പിഎഫില്‍ ഒടുക്കണം. ബാക്കി തുക കര്‍ഷകക്ഷേമ ബോര്‍ഡ് വഹിക്കും.
കര്‍ഷകന് 60 വയസ്സു തികഞ്ഞാല്‍ പിഎഫ് ആനുകൂല്യം ലഭിക്കും. പദ്ധതി നടത്തിപ്പിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ.പി. മോഹനന്‍ കൃഷി ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി. അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്കാണു കര്‍ഷകക്ഷേമ ബോര്‍ഡില്‍ അംഗത്വമെങ്കിലും കൂടുതല്‍ സ്ഥലമുള്ളവര്‍ക്കും പിഎഫില്‍ ചേരാന്‍ സൗകര്യമുണ്ടാകും. ഇതുവഴി നിശ്ചിത കാലത്തേക്ക് വലിയ തുക നിക്ഷേപമായി ലഭിക്കുമെന്നതാണു സര്‍ക്കാരിനു നേട്ടം.
കര്‍ഷകര്‍ക്കു സാങ്കേതിക സഹായം, അവരുടെ മക്കള്‍ക്കു ഉപരി പഠന പരിശീലനത്തിനു സഹായം, കര്‍ഷക ഉല്‍പാദന കമ്പനികള്‍, സഹകരണ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയ്ക്കു സഹായം, ഭക്ഷ്യസംസ്‌കരണം, യന്ത്രവല്‍ക്കരണം എന്നിവക്കുള്ള സഹായം, കര്‍ഷക കുടുംബങ്ങള്‍ക്കു ഭക്ഷ്യ-സാമ്പത്തിക സുരക്ഷ, ആരോഗ്യ സുരക്ഷാ പദ്ധതി, കാര്‍ഷിക പെന്‍ഷന്‍ തുടങ്ങിയവയാണു കര്‍ഷക ക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കുന്നത്.
പിഎഫ് ആനുകൂല്യം കൂടാതെ കര്‍ഷകര്‍ക്കു സമാശ്വാസനിധിയും രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നശിച്ചവര്‍ക്കും കടക്കെണിയിലായവര്‍ക്കും വീണ്ടും കൃഷിയിറക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിനാണു സമാശ്വാസ നിധി. വായ്പാ തുക കുറഞ്ഞ ഗഡുക്കളായി തിരിച്ചടയ്ക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha