പി. ജയരാജന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ജയില്‍ സൂപ്രണ്ട് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും , കോഴിക്കോട് മെഡിക്കല്‍കോളജിലെ വിദഗ്ധസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍കോളജിലെ വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നാണ് സിബിഐയുടെ നിലപാട്. അതേസമയം പി.ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍ തലശേരി ജില്ലാസെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha