എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും ബാലകൃഷ്ണപ്പിള്ള

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് രംഗത്ത്. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് ബാലകൃഷ്ണപ്പിള്ള പറഞ്ഞു. കൊല്ലത്ത് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ മുന്നണിയുടെ തീരുമാനത്തിനാണ് പ്രഥമ പരിഗണനെയെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
എല്‍.ഡി.എഫിന് ഗുണകരമായ രീതിയില്‍ അവര്‍ എന്താവശ്യപ്പെട്ടാലും താനത് ചെയ്യും. അത് തന്റെ പ്രതിബദ്ധതയാണ്. ചവറ, കൊട്ടാരക്ക, ഇരവിപുരം മണ്ഡലങ്ങളിലെല്ലാം തനിക്ക് സ്വാധീനമുണ്ട്. പക്ഷെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും പിള്ള വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha