കൂട്ടായ നേതൃത്വമെന്നത് എല്ലാവരും ഒന്നിച്ച് മത്സരിക്കണമെന്നല്ലന്ന് വി എം സുധീരന്‍

കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വം വേണമെന്നതിന് അര്‍ത്ഥം എല്ലാവരും ഒന്നിച്ച് മത്സരിക്കണമെന്നല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്റുമായി പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സുധീരനൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സുധീരന്‍ നല്‍കിയില്ല. ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാമെന്ന നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് സുധീരന്‍ നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha