മോഹന്‍ലാലിന് സോഷ്യല്‍ മീഡിയായില്‍ തെറിവിളി, ലാലിനെതിരെ പ്രമുഖര്‍ രംഗത്ത്

ജെഎന്‍യു സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസ്‌നേഹ വാദം നടത്തുകയും സൈനീകരെ പുകഴ്ത്തുകയും ചെയ്ത മോഹന്‍ലാലിന് സോഷ്യല്‍മീഡിയയില്‍ തല്ലും തലോടലും. മേജര്‍രവിയെ പോലെ പ്രഖ്യാപിത രാഷ്ട്രീയ ചായ്‌വുള്ള ചില സെലിബ്രിറ്റികള്‍ മോഹന്‍ലാലിനെ പിന്തുണച്ച് രംഗത്ത് എത്തിയപ്പോള്‍ 'ആക്ടിവിസ്റ്റ്' വിഭാഗക്കാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മോഹന്‍ലാലിനെ കണക്കിന് വിമര്‍ശിച്ചു. വിമര്‍ശകര്‍ക്കൊപ്പം സിനിമ മേഖലയിലെ 'ഔട്ട്കാസ്റ്റ്' വിനയനുമുണ്ടായിരുന്നു.
രാജ്യദ്രോഹത്തിനു ശിക്ഷിച്ച സഞ്ജയ് ദത്തിനെ അന്നു പിന്തുണച്ച മോഹന്‍ലാലിന് പിന്നെപ്പോഴാണ് 'കടുത്ത രാജ്യസ്‌നേഹം' ബാധിച്ചത്? രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗാണ് ഇപ്പോള്‍ സൈബര്‍ ലോകത്തു ചര്‍ച്ചാവിഷയം. ജെഎന്‍യു വിഷയം മുന്‍ നിര്‍ത്തി രാജ്യദ്രോഹത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്ന മോഹന്‍ലാലിനെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടുത്ത എതിര്‍പ്പും താരത്തിനെതിരെ ഉയരുന്നുണ്ട്.
തീവ്രവാദ വിഘടന പ്രവര്‍ത്തന നിരോധന നിയമപ്രകാരം (ടാഡ) ടാഡ കോടതി മുതല്‍ സുപ്രീം കോടതി വരെ ശിക്ഷിച്ച സഞ്ജയ് ദത്തിനു മാപ്പു കൊടുക്കണം എന്ന് 2013ല്‍ ആവശ്യപ്പെട്ട മോഹന്‍ലാലാണ് ഇപ്പോള്‍ രാജ്യസ്‌നേഹത്തെക്കുറിച്ചു പ്രസംഗിക്കുന്നതെന്നാണു സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും പുറത്തും സംഘപരിവാരത്തിന്റെ ദേശവിരുദ്ധ കുപ്രചാരണത്തെയും ബിജെപി സര്‍ക്കാരിന്റെ കടന്നാക്രമണത്തെയും ചെറുക്കുന്നവരെയാണു മോഹന്‍ലാല്‍ ബ്ലോഗിലൂടെ വിമര്‍ശിക്കുന്നതെന്നും വാദമുണ്ട്. താന്‍ അഭിനയിച്ച ചിത്രത്തിനെതിരേ തടസ്സം നേരിട്ടാല്‍ മോഹന്‍ലാല്‍ ആദ്യം ഉപയോഗിക്കുന്ന വാക്ക് 'ആവിഷ്‌കാര സ്വതന്ത്ര്യം' ആയിരിക്കും. രോഹിത് വെമുലമാര്‍ കൊല്ലപ്പെട്ടാലും ഗിലാനി, ഉമര്‍ ഖാലിദ്, കന്നയ്യമാര്‍ വേട്ടയാടപ്പെട്ടാലും നമുക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുകൂടാ. സുരക്ഷാ സേനകളുടെ അതിക്രമങ്ങള്‍ക്കെതിരേ പൊരുതുന്ന സോണി സോറിക്കെതിരേ ആസിഡ് ആക്രമണം നടന്നതിനെക്കുറിച്ച് കംപ്ലീറ്റ് ആക്റ്റര്‍ ഒന്നും പറയുന്നില്ലല്ലോ. ജനങ്ങളെയൊക്കെ കൊന്നാല്‍ പിന്നെന്തിനാണ് രാജ്യം. സോറി മിസ്റ്റര്‍ ലാല്‍, തല്‍ക്കാലം ഞങ്ങള്‍ക്ക് നിങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നും സൈബര്‍ ലോകം പറയുന്നു.
''ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്?'' എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ''സാറേ ഇന്ത്യ എപ്പോഴാ മരിക്കുന്നത്?'' എന്ന മറുചോദ്യമാണ് സൈബര്‍ ലോകം ഉയര്‍ത്തുന്നത്. ഇന്ത്യയുടെ ഭരണഘടന മാറ്റണം എന്ന് പറയുമ്പോള്‍, ഇന്ത്യയുടെ കൊടി മാറ്റണം എന്ന് പറയുമ്പോള്‍, ഇന്ത്യയുടെ നിയമം മാറ്റണം എന്ന് പറയുമ്പോള്‍, ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണം എന്ന് പറയുമ്പോള്‍, ഇന്ത്യയുടെ മക്കളെ ജാതിയുടെ പേരില്‍ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍, ഇന്ത്യയുടെ മക്കളുടെ മേല്‍ ജാതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യയുടെ മക്കളുടെ അടുക്കളയില്‍ കേറി പരിശേധന നടത്തി തല്ലിക്കൊല്ലുമ്പോള്‍, ഇന്ത്യയുടെ മക്കള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍, ഇന്ത്യയുടെ മക്കളെ പൊലീസുകാര്‍ ബാലാത്സംഗം ചെയ്തു കൊല്ലുമ്പോള്‍, നിരപരാധിയെ തീവ്രവാദി എന്ന് മുദ്രകുത്തി റോഡില്‍ വെടിവച്ച് കൊല്ലുമ്പോ, അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ, അവരുടെ ത്യാഗങ്ങളെ മുന്നില്‍ നിര്‍ത്തി ഇന്ത്യയെ അകത്തു നിന്നും ഫാസിസ്റ്റുകള്‍ കൊല്ലുമ്പോള്‍ കയ്യും കെട്ടി നോക്കി ഇരുന്നു ഇന്ത്യയുടെ മരണം കണ്ടു രസിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. വയസ്സാകുമ്പോ എല്ലാത്തിനോടും ഒരു മടുപ്പ് തോന്നും പക്ഷെ അധികാരത്തോട് അത് തോന്നില്ല, ആഗ്രഹം കൂടിക്കൊണ്ടേ ഇരിക്കും. ഇതും അതാണ് എന്ന് മനസ്സിലായെന്നും സൈബര്‍ ലോകത്ത് വാദമുഖങ്ങള്‍ ഉയരുന്നു.
മോഹന്‍ ലാലിന്റെ അഭിനയപാടവം മികച്ചതാണ്. ജെ എന്‍ യു വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തുന്ന അഭിപ്രായഗതികള്‍ പ്രചരിപ്പിക്കുന്നത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമാണ്. എന്നാല്‍, നിലപാടുകളുടെ പ്രഖ്യാപനങ്ങളിലൂടെ അഭിപ്രായ രൂപീകരണം സാധ്യമാക്കാനാകുന്നവര്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട് ; വിശേഷിച്ചും 'ശരിയുടെ പക്ഷം' ; ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്യപ്പെടുമ്പോഴെന്നും സൈബര്‍ ലോകം ലാലിനെ ഓര്‍മിപ്പിക്കുന്നു.
''ഇങ്ങള് വല്ല്യേ അഭിനേതാവൊക്കെ തന്ന്യാ... കാര്യം ശെരി... അത് ഞമ്മള് അംഗീകരിക്യേം ചെയ്യണ്.... രാഷ്ട്രീയ കാര്യങ്ങളില്‍ വല്ല്യേ പുടിപാട് ഇല്ലാ ന്ന് ഇങ്ങള് ഒന്നല്ല ഒരുപാട് അഭിമുഖങ്ങളില് പറഞ്ഞിട്ടുണ്ട്... പുടിപാട് ഇല്ലാത്ത കാര്യങ്ങള് പിന്നെ പുടിപാട് ഉള്ളൊരു ചെയ്യണതല്ലെ കോയാ നല്ലത്? അത് അവര് വെടിപ്പായിട്ട് ചെയ്യുണൂം ണ്ട്..... അപ്പൊ പറഞ് വന്നത് 'വൈകീട്ടെന്താ പരുപാടി'?? എന്നും സോഷ്യല്‍ മീഡിയ താരത്തോടു ചോദിക്കുന്നു.
പട്ടാളഭരണം വന്നാല് ലെഫ്റ്റ്‌നന്റ് കേണലിനൊക്കെ മിനിമം ഒരു മുഖ്യമന്ത്രീടെ പവറ് കാണുമെന്നും പരിഹാസം ഉയരുന്നുണ്ട്. ''ആദിവാസി സ്ത്രീകളുടെ യോനിയില്‍ കല്ല് കേറ്റി കളിക്കുന്ന , നഗ്‌നയാക്കി ജയില്‍ മുറികളില്‍ ഇരുത്തുന്ന , മുഖത്ത് ആസിഡ് ഒഴിച്ച് 'നീതിപാലകര്‍' നീതി നിര്‍വഹിക്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? പട്ടാളത്തിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷപെടാന്‍ നഗ്‌നരായി പ്രതിഷേധിക്കേണ്ടി വന്ന മണിപ്പ്പൂരി അമ്മമാരേ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? വടക്ക് കിഴക്ക് നിന്നുള്ള പൗരന്മാര്ക്ക് ഇന്നും ബന്‌ല്ഗൂരും ഡല്‍ഹിയിലും ഒരുപോലെ പൗരത്വം കാണിക്കുന്ന തെളിവുകള്‍ ഹാജരാക്കി 'ദേശസ്‌നേഹത്തിന്റെ ' തെളിവുകള്‍ ഹാജരാക്കേണ്ടി വരുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? ജീവിക്കാന്‍ നിവര്തിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിനെ ഫാഷന്‍ എന്ന് വിളിക്കുന്ന 'അധികാര വര്‍ഗമുള്ള' ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? മുസ്ലിം നാമധാരിയെ 'ദേശദ്രോഹി ' യാക്കാന്‍ അഹോരാത്രം പാടുപെടുന്ന മാദ്ധ്യമ :സിംഹങ്ങളുടെ ' ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? അമ്പലത്തില്‍ കയറിയത്തിന്റെ പേരില്‍ ദളിതനെ തല്ലികൊന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? സ്വന്തം വീട്ടിലെ ഫ്രിഡ്ജില്‍ മാംസം സൂക്ഷിച്ചതിന്റെ ഗ്യഹനാഥനെ തല്ലികൊന്ന
ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? സര്‍വകലാശാലകളില്‍ പോലും നീതി നിഷേധിക്കപെട്ട രോഹിത് വെമുലമാരുടെ ശവ ശരീരങ്ങള്‍ തൂങ്ങിയാടുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? വ്യത്യസ്ത സ്വരങ്ങളെ നിശബ്ദമാക്കാന്‍ , പ്രതികരണങ്ങളെ , പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥി യുണിയന്‍ നേതാവിനെ പോലും വ്യാജതെളിവുണ്ടാക്കി കുടുക്കി , നിയമ സംവിധാനത്തിന്റെ മുന്‍പില്‍ , നിയമപാലകര്‍ തല്ലിചതച്ചു , ജയിലില്‍ അടയ്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?'' സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇങ്ങനെ.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ മത്സരിക്കാനുണ്ടാകുമല്ലേ എന്നാണ് ലാലേട്ടനോട് കടുത്ത ആരാധകരും ചോദിക്കുന്നത്. ലാലിന്റെ അഭിനയപാടവത്തെ മാനിക്കുന്നെങ്കിലും രാഷ്ട്രീയത്തോടു യോജിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സംവിധായകന്‍ വിനയനും മോഹന്‍ലാലിന്റെ അഭിപ്രായത്തോടു വിയോജിച്ചു രംഗത്തെത്തി.
മോഹന്‍ലാലിന്റെ ഈ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളൂ എന്ന് വിനയന്‍ പറഞ്ഞു. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അതു തന്നെയാണു നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി.
നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്‌നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉടലെടുക്കുന്നതെന്നും വിനയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha