സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

നിയമസഭാ തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ തന്റെ നിലപാടുകള്‍ പ്രസക്തമല്ല. കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തിപകരുന്ന തീരുമാനമാകും ഉണ്ടാകുക. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച് ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. കൂട്ടായ നേതൃത്വം എന്നതിനര്‍ഥം എല്ലാവരും മല്‍സരിക്കണമെന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രാവിലെ പറഞ്ഞിരുന്നു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച് ചേര്‍ത്ത യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ കൂട്ടായ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഹൈക്കമാന്‍ഡ് നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലയുള്ള ഗുലാം നബി ആസാദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച.
സോളര്‍, ബാര്‍ വിഷയങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും പാര്‍ട്ടി ഒറ്റെക്കെട്ടായി നിന്നാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാകുമോ പാര്‍ട്ടിയെ നയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവരുടെ കൂട്ടായ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha