എന്നെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചു: വി.എസ്

താന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താതിരിക്കാന്‍ സി.പി.എമ്മിലെ ചിലര്‍ കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ വഞ്ചിച്ചെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരേണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്നത്. പി.ബി കമ്മീഷന്‍ തെളിവെടുപ്പിന് വന്നപ്പോഴാണ് നേതൃത്വത്തിനെതിരെ ഇക്കാര്യം വി.എസ് തുറന്നടിച്ചത്. ഇത് വീണ്ടും ഗ്രൂപ്പ് യുദ്ധത്തിന് വഴിവയ്ക്കുമെന്നറിയുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വി.എസിനെതിരെ അച്ചടക്ക നടപടി തല്‍ക്കാലം വേണ്ടെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു.
പാര്‍ട്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ കഴിഞ്ഞ തവണ അധികാരത്തിലെത്താമായിരുന്നു. നേതൃത്വത്തിന്റെ വീഴ്ചയാണ് തുടര്‍ഭരണം നഷ്ടപ്പെടുത്തിയത്. പരാജയപ്പെടുമെന്ന് ഉറപ്പുള്ള പല സ്ഥാനാര്‍ഥികളെയും രംഗത്തിറക്കി. വിജയിച്ച സീറ്റുകളില്‍ പോലും പരാജയം ഇരന്നുവാങ്ങാന്‍ ഇത് ഇടയാക്കി. ലാവ്‌ലിന്‍ അഴിമതിക്കേസ് തന്നെയാണെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് തുറന്നടിച്ചിരുന്നു. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അത്. സി.എ.ജിയുടെ റിപ്പോര്‍ട്ട് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ലെന്നും അഴിമതിയല്ലെങ്കില്‍ അത് ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക നേതൃത്വത്തിനെതിരെ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പി .ബി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തായാലും തനിക്ക് ആശങ്കയില്ലെന്നും വി എസ് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. മാറ്റിയാല്‍ അപ്പോള്‍ പ്രതികരിക്കും. തനിക്ക് പറയാനുള്ളത് കമ്മീഷന് മുമ്പില്‍ പറഞ്ഞിട്ടുണ്ടെന്നും വി എസ് പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha