റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോഴിക്കോട് നല്ലളം സ്വദേശി മരിച്ചു

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി എസ്.ഒ ചാലിത്തൊടി പറമ്പ്, കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58) ആണ് മരിച്ചത്. നസീം അല്‍ അസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
30 വര്‍ഷത്തോളമായി ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചില്‍ സ്‌പെയര്‍പാര്‍ട്‌സ് സെക്ഷനില്‍ ജീവനക്കാരനായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ് മാതാപിതാക്കള്‍. ഭാര്യ: സാഹിദ, മക്കള്‍: സജാദ്, ഷര്‍ഫീന, ഷെഫീഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha