മന്ത്രി അനൂപ് ജേക്കബിനെതിരെ അഴിമതി ആരോപണവുമായി ശിവന്‍കുട്ടി

മന്ത്രി അനൂപ് ജേക്കബ് 36.5 കോടി രൂപയുടെ അഴിമതി നടത്തിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു വി.ശിവന്‍കുട്ടി എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. ഇ ടെണ്ടര്‍ വ്യവസ്ഥയും പര്‍ച്ചേസ് മാന്വലും കാറ്റില്‍പ്പറത്തി രണ്ടു കോടി രൂപയുടെ 1500 ക്വിന്റല്‍ വറ്റല്‍ മുളകു വാങ്ങി കോര്‍പറേഷനു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. കോഴിക്കോട്ടെ സതീഷ് കുമാര്‍ ആന്‍ഡ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിനാണ് എല്ലാ മാനദണ്ഡവും ലംഘിച്ചു പര്‍ച്ചേസ് ഓഡര്‍ നല്‍കിയത്. ഡിപ്പോ മാനേജര്‍മാര്‍ ബില്‍ തുകയുടെ 75 % ഏഴു ദിവസത്തിനകം നല്‍കണമെന്ന പ്രത്യേക ഉത്തരവും നല്‍കി. അവസാന പര്‍ച്ചേസ് വില താരതമ്യപ്പെടുത്തിയാല്‍ തന്നെ ഉല്‍പ്പന്ന വിലയില്‍ മാത്രം സപ്‌ളൈകോയ്ക്കു ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ഇതുപോലെയാണ് ഇ ടെണ്ടര്‍ അട്ടിമറിച്ചു ശ്രീ വിനായക എന്റര്‍െ്രെപസസ്, ആശീര്‍വാദ് ട്രെയിഡിങ് കമ്പനി, ഗ്ലോബല്‍ ട്രേഡ് ലിങ്ക്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നു ക്വട്ടേഷന്‍ വഴി രണ്ടര കോടി രൂപയുടെ നിലവാരമില്ലാത്ത തുവരപ്പരിപ്പ് വാങ്ങിയത്. മന്ത്രിയും കൂട്ടരും ഇതില്‍ കമ്മീഷന്‍ വാങ്ങിയെന്നും ശിവന്‍കുട്ടി പരാതിയില്‍ ആരോപിച്ചു.
അരി, പലവ്യജ്ഞനങ്ങള്‍ എന്നിവ മാസം 600 ലോഡാണു സപ്‌ളൈകോ ഡിപ്പോകളില്‍ ഇറക്കുന്നത്. ഒരു ലോഡിനു 30,000 രൂപ വീതം മന്ത്രിയുടെ ഓഫിസില്‍ നല്‍കണം. ഒന്നാം ഗ്രേഡ് സാധനങ്ങളുടെ വില ഇ ടെണ്ടറിലൂടെ ക്വാട്ട് ചെയ്തു പര്‍ച്ചേസ് ഓഡര്‍ കരസ്ഥമാക്കിയ ശേഷം ഉപയോഗശൂന്യമായ നിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യും. വിഹിതം നല്‍കാത്തവരെ സാധനങ്ങള്‍ക്കു നിലവാരമില്ല, കരിമ്പട്ടികയില്‍ പെടുത്തുമെന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും. പുതിയ കരാറുകാര്‍ ഇ ടെണ്ടറില്‍ പങ്കെടുക്കുന്നതു തടയാന്‍ പുതിയ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തു. ഡിപ്പോകളില്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ എടുക്കാത്ത സാധനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗുണനിലവാര പരിശോധകരും ചേര്‍ന്നു മറ്റു ഡിപ്പോകളില്‍ എത്തിച്ചു കോടികള്‍ പങ്കിടുന്നു. കോടതി ശിക്ഷിച്ചവരും കേസ് നടത്തുന്നവരും കരിമ്പട്ടികയില്‍ പെട്ടവരും ചേര്‍ന്നാണു സപ്‌ളൈകോ ഇപ്പോള്‍ ഭരിക്കുന്നത്.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും സ്ഥാപനത്തിനുണ്ടായ നഷ്ടം കരാറുകാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നു ഭക്ഷ്യസെക്രട്ടറി 2012 ഡിസംബറില്‍ സപ്‌ളൈകോ എംഡിക്കു കത്തു നല്‍കിയിരുന്നു. ഈ കരാറുകാര്‍ മന്ത്രിയുടെ കൈയ്യില്‍ സുരക്ഷിതരായി ഇപ്പോഴും ടെണ്ടറില്‍ പങ്കെടുക്കുന്നു. ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യരാണെന്നു ഹൈക്കോടതി പറഞ്ഞ കരാറുകാരെ മന്ത്രി ഇടപെട്ടു തടഞ്ഞിരിക്കുകയാണ്. സ്ഥാനക്കയറ്റം നല്‍കരുതെന്നു ഗവ.സെക്രട്ടറി പറഞ്ഞ ആര്‍.എന്‍.സതീഷനു സ്ഥാനക്കയറ്റം നല്‍കിയതിനു 25 ലക്ഷം പാരിതോഷികം നല്‍കിയെന്നാണു പറയപ്പെടുന്നത്. പുതിയതായി രൂപീകരിച്ച 12 താലൂക്കുകളില്‍ റേഷനിങ് ഉദ്യോഗസ്ഥരുടെ 122 ഡപ്യൂട്ടേഷന്‍ നിയമനം നടത്തി. ഇതിനു മന്ത്രിസഭയുടെ അംഗീകാരമില്ല. ഇതിലും ലക്ഷങ്ങളുടെ അഴിമതി നടന്നു.
റേഷന്‍ കടകളെ കംപ്യൂട്ടര്‍ വഴി ബന്ധപ്പിക്കുന്ന എന്‍ഡ് ടു എന്‍ഡ് കംപ്യൂട്ടറൈസേഷന്‍ നാലു വര്‍ഷം മുന്‍പ് ആരംഭിച്ചെങ്കിലും കരടു പദ്ധതി റിപ്പോര്‍ട്ട് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 125 കോടി രൂപയുടെ പദധതിയില്‍ 36 കോടി രൂപ ചെലവായിട്ടു പോലും പൈലറ്റ് പദധതി നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതില്‍ അഴിമതി നടത്തുന്നതിനു വകുപ്പില്‍ നിന്നു വിരമിച്ച ചില ഉദ്യോഗസ്ഥരെ പ്രധാന തസ്തികളില്‍ നിയമിച്ചിട്ടുണ്ട്. അതിനാല്‍ ഈ അഴിമതിയെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നു ശിവന്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha