യു.ഡി.എഫ്. ഇതുവരെ വെള്ളാപ്പള്ളിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല: പി.പി. തങ്കച്ചന്‍

യു.ഡി.എഫ്. ഇതുവരെ വെള്ളാപ്പള്ളിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ചര്‍ച്ച നടത്തുന്ന കാര്യം വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസ്. പാര്‍ട്ടി നേരിട്ടു സമീപിച്ചാല്‍ മാത്രം അപ്പോള്‍ തീരുമാനിക്കാം. അതല്ലാതെ പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ മാത്രം പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ഇന്നു പറയുന്നതല്ല അവര്‍ നാളെ പറയുന്നത്. മുന്നണിയിലെ സീറ്റ് തര്‍ക്കം സ്വാഭാവികമാണ്. മാധ്യമങ്ങള്‍ പറയുന്നതുപോലെ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും യു.ഡി.എഫിയില്‍ ഇല്ല. ഏതെങ്കിലും ഒരു സീറ്റിനെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ വ്യക്തിപരമായി അഭിപ്രായം പറയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ബജറ്റിനെക്കുറിച്ചോ സര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയാറായിട്ടില്ല. അതിനര്‍ഥം അത് അവര്‍ക്കും സ്വീകാര്യമാണെന്നാണ്.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും ബി.ജെ.പിയുടെ തീവ്രവാദ രാഷ്ട്രീയത്തോടും കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. തന്നെ അധികാരത്തില്‍ വരുമെന്നും തങ്കച്ചന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha