യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യപ്രതിയെ അറസ്റ്റുചെയ്തു

കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ഡല്‍ഹി സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഈറോഡില്‍ ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തു. വടവള്ളി ബാലാജി (34)യാണ് പിടിയിലായത്.
ജനുവരി ആറിന് അഞ്ജു സാവിത്രി (23)യെന്ന ഡല്‍ഹിക്കാരിയെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയി വടവള്ളിയിലെ വീട്ടില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അഞ്ചുദിവസത്തിനുശേഷം കൈകാലുകള്‍ ബന്ധിച്ച് ഈറോഡിലെ പെരുന്തുറൈയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വടവള്ളി പോലീസ്, കാര്‍ഡ്രൈവര്‍ രാജ, ശ്രീകാന്ത്, വിജയകുമാര്‍ എന്നിവരെ അറസ്റ്റുചെയിതിരുന്നു. ഇതില്‍ ഒളിവിലായ മുഖ്യപ്രതിയായ ബാലാജിക്കായി അന്വേഷണം നടന്നുവരികയായിരുന്നു. വടവള്ളിയില്‍ കഞ്ചാവു വില്‍പന നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. 2009ല്‍ പീഡനക്കേസിലും ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനും ബാലാജിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha